ബി ഉണ്ണികൃഷ്ണന്‍-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ; അടുത്ത ബിഗ്ബജറ്റ് ചിത്രം..

0

 

 

 

 

ബി ഉണ്ണികൃഷ്ണന്‍ സംവിധാനത്തിൽ ഒരുങ്ങിയ ദിലീപ് ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അതിനിടെ തന്റെ അടുത്ത ചിത്രത്തെ കുറിച്ച്‌ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍. നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി ഒരു ബ്ഗ് ബജറ്റ് ചിത്രമായിരിക്കും താൻ അടുത്തതായി സംവിധാനം ചെയ്യുക എന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ചിത്രത്തെ ക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾ.

 

 

 

 

 

Image result for b unnikrishnan - mohanlal

 

 

 

 

മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രവും തന്റെ മനസിലുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകളും ഡേറ്റും അനുസരിച്ച്‌ മാത്രമേ ഇത് സാധ്യമാക്കാന്‍ സാധിക്കൂവെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഉണ്ണികൃഷ്ണനും മോഹന്‍ലാലും അവസാനമായി ഒന്നിച്ച വില്ലന്‍ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ത്തിയിരുന്നത്.

 

 

 

 

 

 

 

 

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറാണ് മോഹൻലാലിൻറെ തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന പുതിയ ചിത്രം. തമിഴ് ചിത്രം കാപ്പാന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ മോഹൻലാൽ ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണ തിരക്കുകളിലാണ്. സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദർ, ഇട്ടിമാണി, അരുൺ ഗോപി ചിത്രം, എന്നിങ്ങനെ നിരവധി ചിത്രങ്ങൾ മോഹൻലാലിന്റേതായി ഒരുങ്ങുന്നുണ്ട്. അതിനാൽ തന്നെ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രം എന്ന് എത്തുമെന്ന് ഉറപ്പിച്ച് പറയാനും ആകില്ല.

 

 

 

 

 

You might also like