ഇനി വാട്സപ്പ് വേണ്ട !!! വാട്സപ്പ് മുഴുവൻ മോശം വാര്‍ത്തകളും ചിത്രങ്ങളും – മോഹന്‍ലാല്‍ പറയുന്നു…..

0

Image result for mohanlal

 

 

 

മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാല്‍ ഇനി കുറച്ചുകാലത്തേക്ക് വാട്സപ്പിനോട് വിട പറഞ്ഞു . ഇനി കൂടുതൽ സമയം വായനയിലും മറ്റു വിനോദങ്ങളിലും നടൻ ഏർപ്പെടും. എപ്പോഴും നെഗറ്റീവ് രീതിയിലുള്ള വാർത്തകളാണ് വാട്സപ്പിലൂടെ നടനെ തേടി വരുന്നത്. സമയം അനാവശ്യമായി ചിലവഴിച്ചുകളയേണ്ട ഒന്നല്ല എന്ന തിരിച്ചറിവില്‍ നിന്നുമാണ് ഈ തീരുമാനം എന്ന് മോഹന്‍ലാല്‍ പറയുന്നു. മോഹൻലാലിന്റെ പരന്ന വായനയെ കുറിച്ച് ഏറെ പേര് മുൻപ് പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഈ അടുത്ത കാലത്തു സമയ കുറവ് മൂലം വായിക്കുന്നതിന്റെ അളവ് കുറഞ്ഞു എന്ന് താരത്തിന് തോന്നി തുടങ്ങിയിരുന്നു.അതുകൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനം നടൻ എടുത്തത്.

 

 

 

 

Image result for mohanlal

 

 

 

‘രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കും. അതിനുശേഷം ഫോണ്‍ നോക്കുമ്പോള്‍ പലപ്പോഴും കാത്തിരിക്കുന്നത് മോശം വാര്‍ത്തകളും ചിത്രങ്ങളുമായിരിക്കും. സന്തോഷങ്ങളേക്കാള്‍ കൂടുതല്‍ പരിഭവങ്ങളും. കാറിലിരിക്കുമ്പോള്‍ ഞാന്‍ കാഴ്ചകള്‍ കാണുമായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരേയും എനിക്കറിയാമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോഴാണറിയുന്നത് അതൊന്നും ഏറെകാലമായി കാണാറില്ലെന്ന്.

 

 

 

 

Image result for mohanlal

 

 

 

വിമാനത്താവളത്തില്‍ പരിജയപ്പെട്ട പലരും പിന്നീട് നല്ല സുഹൃത്തുക്കള്‍ ആയിട്ടൂണ്ട്. കുറച്ച്‌ നേരത്തേക്ക് മാത്രമായി കണ്ടുമുട്ടുന്നവര്‍ പോലും എന്തെല്ലാം വിവരങ്ങളാണ് തന്നിരുന്നതെന്നും ഓര്‍ക്കുന്നു. ഇപ്പോള്‍ അവിടെ കാണുന്നവര്‍ എല്ലാം തലകുനിച്ചിരിക്കുന്നവരാണ്.

 

 

 

 

ഇപ്പോള്‍ എനിക്ക് ധാരളം സമയമുണ്ട്. രാവിലെ പത്രവായനയുടെ സുഖമുണ്ട്. നേരത്തെ പത്രവായന ഉണ്ടായിരുന്നെങ്കിലും അതിന്റെ സുഖം തിരിച്ചുകിട്ടിയതിപ്പോഴാണ്. പകല്‍ കാണുന്നു. നിലച്ചുപോയ പുസ്തകവായന തിരിച്ചുവന്നു. എനിക്കു മാത്രമായി എത്രയോ കാര്യങ്ങള്‍ ആലോജിക്കുന്നുണ്ട്.

 

 

 

Image result for mohanlal

 

 

 

എന്റെ ജോലിക്കിടയില്‍ മനസ്സുമടുപ്പിക്കുന്ന എത്രയോ സന്ദേശങ്ങള്‍ കിട്ടിയിടുണ്ട്. അത് മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. ഒരു കൊച്ചു കുട്ടിയെ കട്ടിലിലേക്ക് വലിച്ചെറിയുന്ന വീഡിയോ കണ്ട് എങ്ങനെയാണ് സന്തോഷത്തോടെ ജോലി ചെയ്യുക ?

 

 

 

 

 

എനിക്ക് അടുപ്പമുള്ളവരോടായി സംസാരിക്കാന്‍ വാട്സപ്പ് ആവശ്യമില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് മെയില്‍ ഉപയോഗിക്കാം. അതിലും ആവശ്യമെങ്കില്‍ വേറെയും സംവിധാനങ്ങള്‍ ആലോചിക്കാം. എന്നില്‍ നിന്നും വലിയ ഭാരം ഇറങ്ങിയ പോലെ തോന്നുന്നു. ഇതാരും പറഞ്ഞു ചെയ്തതല്ല. ആരും ചെയ്യണമെന്ന് പറയുന്നുമില്ല.” – എന്ന് മോഹന്‍ലാല്‍ പറഞ്ഞ്നിര്‍ത്തുന്നു’.

You might also like