കഞ്ചാവ് ആണെന്നുവരെ പറഞ്ഞു പരത്തി: ദുരനുഭവം വെളിപ്പെടുത്തി നടി മോളി കണ്ണമാലി

0

moly-kannamali

 

 

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മോളി കണ്ണമാലി. പേര് മോളി എന്നാണെങ്കിലും പ്രേക്ഷകർക്ക് മനസ്സിലാവണമെങ്കിൽ ചാള മേരി എന്ന് പറയണം. സിനിമ കഥാപാത്രങ്ങളിലൂടെ താരങ്ങളെ അറിയപ്പെടാറുണ്ട്. എന്നാൽ സ്ത്രീധനം എന്ന ഒറ്റ പരമ്പരയിലൂടെ മോളി സ്റ്റാർ ആകുകയായിരുന്നു. ഇതിനു പിന്നാലെ സിനിമയിൽ ചെറുതും വലുതുമായ കോമഡി വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു.പ്രേക്ഷകരെ പൊട്ടിച്ചിരിക്കുമ്ബോഴും നെഞ്ചില്‍ കുന്നോളം സങ്കടവുമായി കഴിയുകയാണ് താരം. കുഞ്ഞുങ്ങളുമായി മകനും മകളും വീടില്ലാതെ കടുത്ത മനോവിഷമത്തില്‍ നരകിക്കുന്ന സാഹചര്യത്തിലാണ് മോളി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു മുന്നില്‍ കൂപ്പു കൈകളോടെ എത്തിയ മോളിയുടേയും മകന്‍ ജോളിയുടേയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരിയുടെ കണ്ണീരിന്റെ കഥ ഏവരും അറിയുന്നത്.

 

 

 

Image result for മോളി കണ്ണമാലി

 

 

മകന്‍ ജോളിക്ക് ഇഷ്ടദാനമായി പതിച്ചു നല്‍കിയ ഭൂമിയില്‍ വീടു വയ്ക്കാനുള്ള നീക്കത്തിന് നിര്‍ദാക്ഷിണ്യം ഇടങ്കോലിട്ട ഭാര്യവീട്ടുകാര്‍ക്കെതിരെയായിരുന്നു മോളിയുടെ നിയമ പോരാട്ടം. ഭാര്യ വീട്ടുകാര്‍ നല്‍കിയ ചെല്ലാനം കണ്ടക്കടവില്‍ മൂന്ന് സെന്റ് സ്ഥലത്ത് വീട് വയ്ക്കുവാനുള്ള ശ്രമത്തെ ഇവര്‍ തന്നെ തടയിടുകയാണെന്ന് മോളി പറയുന്നു. മകന്റെ ഭാര്യയുടെ അമ്മയാണ് എതിര്‍ നില്‍ക്കുന്നതെന്ന് തുറന്നു പറയുന്ന താരം, ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പല പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങിയെങ്കിലും നടപടിയായില്ലെന്നും പറയുന്നു.

 

 

 

‘ഗതികെട്ടാണ് താന്‍ പൊലീസ് സ്റ്റേഷന്റെ തിണ്ണകയറിയത്. അതിനു പകരം അവരെന്താണ് ചെയ്തതെന്ന് അറിയോ, ഞാന്‍ കഞ്ചാവ് ഉപയോഗിച്ചു, മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞ് പൊലീസില്‍ കേസ് കൊടുത്തു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയ ഇവരോടൊക്കെ ദൈവം പൊറുക്കുവോ?.’ -മോളി പറഞ്ഞു. ‘മകന് മൂന്ന് സെന്റ് സ്ഥലമാണ് സ്ത്രീധനമായി ലഭിച്ചത്. സ്ഥലത്തിന് പട്ടയംതരാം എന്നു പറയുന്നതല്ലാതെ തരുന്നില്ല. മുദ്രപേപ്പറില്‍ എഴുതി നല്‍കിയതാണ്. കഴിഞ്ഞ എട്ടു കൊല്ലമായി അവര്‍ അവിടെ ഷെഡ് കെട്ടിയാണ് താമസം.’

 

 

 

 

 

‘ആ ഷെഡ് വെള്ളം കയറി നശിച്ചുപോയി. അത് പൊളിച്ച്‌ ശേഷം തറവാട്ടു വീടായ എന്റെ വീട്ടിലാണ് അവര്‍ വന്നു താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതി. എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ല. അവര്‍ തങ്ങള്‍ക്കെതിരെ എല്ലായിടത്തും കള്ളക്കേസ് കൊടുക്കുകയാണ്.’

 

 

Image result for മോളി കണ്ണമാലി

 

‘മകനും ഭാര്യയ്ക്കും മൂന്ന് കുഞ്ഞുങ്ങളാണ് ഉള്ളത്. മകള്‍ എറെ മനോവിഷമത്തിലാണ്. അത് അവരുടെ അമ്മയുടെ സ്ഥലമാണ്. പെണ്‍കുട്ടിയുടെ അമ്മൂമ്മയാണ് ഇഷ്ടദാനമായി കൊടുത്തത്. എന്നിട്ടാണ് അവര്‍ കള്ളക്കളി മുഴുവന്‍ കളിക്കുന്നത്. മുദ്രപേപ്പറില്‍ എഴുതി തന്നിട്ടുണ്ട്. എങ്കിലും ആധാരം തന്നിട്ടില്ല.’

 

 

 

‘ആ രേഖകളെല്ലാം എന്റെ പക്കലുണ്ട്. ആധാരം ചോദിച്ചിരുന്നുവെങ്കിലും തരാം എന്നു പറഞ്ഞതല്ലാതെ തന്നില്ല. എല്ലായിടത്തും പരാതി നല്‍കിയിട്ടുണ്ട്. കമ്മീഷണര്‍ക്കും മറ്റുമായി അഞ്ചെട്ടു കേസുകള്‍ കൊടുത്തിട്ടുണ്ട്. അവസാന വഴിയെന്നോണമാണ് ഇവിടേക്ക് വന്നത്.’- മോളി പറയുന്നു.

 

 

Image result for മോളി കണ്ണമാലി

 

 

‘മൂന്ന് സെന്റില്‍ വീട് വയ്ക്കാനിറങ്ങി തിരിക്കുമ്ബോഴാണ് പലരുടേയും തനി സ്വരൂപം കാണുന്നത്. ഭാര്യയുടെ അമ്മയുടെ ജ്യേഷ്ഠത്തിയാണ് പ്രധാനമായും ഇതിന് ഇടങ്കോലിട്ട് നില്‍ക്കുന്നത്. ഒരു വീടാകുന്നത്.തണലാകുന്നത് നിങ്ങളുടെ മകള്‍ക്കു കൂടി വേണ്ടിയല്ലേ എന്ന് ചോദിച്ചിട്ടൊന്നും അവര്‍ കൂട്ടാക്കുന്നില്ല. എന്തിനാണ് തടസം നില്‍ക്കുന്നതെന്ന് ചോദിച്ചു. അപ്പോഴും അവര്‍ക്ക് കൃത്യമായ ഉത്തരമില്ല. ആ സ്ഥലം കൂടി അവര്‍ക്ക് സ്വന്തമാക്കണം. അതിന് എന്റെ മകനെയും ഭാര്യയേയും ഒഴിവാക്കണം. അതാണ് അവരുടെ ഉദ്ദേശമെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

 

Image result for മോളി കണ്ണമാലി

 

 

മോളിയുടെ മകന്‍ ജോളിക്ക് സത്രീധനമായി ലഭിച്ച സ്ഥലത്ത് വീട് പണിയുന്നതിന് സമീപവാസികള്‍ സമ്മതിക്കുന്നില്ലെന്ന് കാണിച്ചാണ് മോളി പരാതിയുമായി പോലീസ് സ്റ്റേഷന്‍ കയറുന്നത്. മകന് മൂന്ന് സെന്റ് സ്ഥലമാണ് സ്ത്രീധനമായി ലഭിച്ചത്. പെണ്‍കുട്ടിയുടെ അമ്മൂമ്മയാണ് ഇഷ്ടദാനമായി അത് പെണ്‍കുട്ടിക്ക് കൊടുത്തത്. സ്ഥലത്തിന് പട്ടയം തരാം എന്നു പറയുന്നതല്ലാതെ പെണ്‍വീട്ടുകാര്‍ തരുന്നില്ല. മുദ്ര പേപ്പറില്‍ എഴുതി നല്‍കിയതാണ്. കഴിഞ്ഞ എട്ടു കൊല്ലമായി അവിടെ ഷെഡ് കെട്ടിയാണ് മകനും കുടുംബവും താമസിച്ചത് ഇപ്പോള്‍ ആ ഷെഡ് വെളളം കയറി നശിച്ച്‌ പോയി. അത് പൊളിച്ച്‌ ശേഷം തറവാട്ടു വീടായ തന്റെ വീട്ടിലാണ് അവര്‍ വന്നു താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് അവിടെ ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതിയെങ്കിലും എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ലെന്ന് ചാള മേരി എന്ന മോളീ ജോസഫ് പറയുന്നു.

 

 

 

മകനും ഭാര്യയ്ക്കും മൂന്ന് കുഞ്ഞുങ്ങളാണ് ഉളളത്. മരുമോളും എറെ മനോ വിഷമത്തിലാണ്. അത് അവരുടെ അമ്മയുടെ സ്ഥലമാണ്. എന്നിട്ടാണ് പെണ്‍വീട്ടുകാര്‍ കളളക്കളി മുഴുവന്‍ കളിക്കുന്നതെന്നും താരം പറയുന്നു. മുദ്രപേപ്പറില്‍ എഴുതി തന്നിട്ടുണ്ടെങ്കിലും ആധാരം തന്നിട്ടില്ല. ആ രേഖകളെല്ലാം തന്റെ പക്കലുണ്ട്. ആധാരം ചോദിച്ചിരുന്നുവെങ്കിലും തരാം എന്നു പറഞ്ഞതല്ലാതെ തന്നില്ല.

 

 

Image result for മോളി കണ്ണമാലി

 

എനിക്ക് നീതി കിട്ടണം. എന്റെ മകനും കുടുംബത്തിനും കിടക്കാന്‍ വീട് വയ്ക്കണം. ഇപ്പോള്‍ പെണ്‍വീട്ടുകാര്‍ തങ്ങള്‍ക്കെതിരെ എല്ലായിടത്തും കളളക്കേസ് കൊടുക്കുകയാണ്. അങ്ങനെ ആണെങ്കില്‍ തനിക്ക് തന്റെ മകനെ നഷ്ടപ്പെടും. അതിനു നീതിക്കു വേണ്ടി വന്നതാണ് എന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. എല്ലായിടത്തും പരാതി നല്‍കിയിട്ടുണ്ട്. കമ്മീഷ്ണര്‍ക്കും മറ്റുമായി അഞ്ചെട്ടു കേസുകള്‍ കൊടുത്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നിയമ സംരക്ഷണം അനുവദിക്കണമെന്നും നടി അപേക്ഷിക്കുന്നു.

You might also like