ഇവിടെ അഡ്‌ജെസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ അവസരങ്ങള്‍ ഒരുപാട് നമ്മളെ തേടി വരും കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട നായിക മൃദുല വിജയ്

എന്നാൽ ഈ മേഖലയിലെ ചുഷണത്തെ കുറിച്ച് തുറന്നു പറയുകയാണ് സീരിയല്‍ പ്രേക്ഷകരുടെ പ്രിയ താരം മൃദുല വിജയ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ വെളിപ്പെടുത്തൽ നടത്തിയത്.

0

 

സിനിമയില്‍ നിലനില്‍ക്കുന്ന ലൈംഗീക ചൂഷണങ്ങളെ കുറിച്ച് പല പ്രമുഖ താരങ്ങളും വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. എന്നാൽ ഈ മേഖലയിലെ ചുഷണത്തെ കുറിച്ച് തുറന്നു പറയുകയാണ് സീരിയല്‍ പ്രേക്ഷകരുടെ പ്രിയ താരം മൃദുല വിജയ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ വെളിപ്പെടുത്തൽ നടത്തിയത്.

താൻ സിനിമയില്‍ നിന്നു സീരിയലിലേക്കു വരുമ്പോള്‍ തനിക്കു ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നെന്ന് താരം തുറന്നു പറയുന്നു. സീരിയലാവുമ്പോള്‍ എല്ലാംദിവസവും കുടുംബസദസ്സുകളില്‍ തനിക്കു പ്രത്യക്ഷപ്പെടാം അവരുടെ അഭിപ്രായം നമുക്ക് അറിയുകയും ചെയ്യാം. തനിക്കു സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു.പക്ഷെ അതില്‍ പലതും അഡ്‌ജെസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രം ലഭിക്കുന്ന അവസരങ്ങള്‍ മാത്രമായിരുന്നു.


അതുകൊണ്ട് തന്നെ ആ വേഷങ്ങള്‍ എല്ലാം താൻ നിരസിച്ചു. കൂടാതെ എന്തിനും തയ്യാറായി നില്‍ക്കുന്ന ചിലർ നമ്മുടെ പുതിയ തലമുറയിലെ സിനിമാ മേഖലയിലുണ്ട്. അത്തരം രീതികളില്‍ തനിക്കു താത്പര്യമില്ലയെന്നും മൃദുല ഒരു അഭിമുഖത്തില്‍ പറഞ്ഞു. കഴിവുള്ള കലാകാരന്മാര്‍ ഒരുപാട് പേരുണ്ട് ഈ മേഖലയിൽ തങ്ങളുടെ ഭാഗം നല്ലതാക്കണം എന്ന ചിന്തയാണ് അവര്‍ക്കുള്ളത്. എന്നാല്‍ പരിചയ സമ്പന്നരായ ചിലര്‍ അഡ്‌ജെസ്റ്റ്‌മെന്റുകള്‍ക്കായി ഈ മേഘലയിൽ ആഗ്രഹിക്കുന്നതെന്നും മൃദുല വിജയ് കൂട്ടിച്ചേര്‍ത്തു.

You might also like