മമ്മൂട്ടിയെ മൃണാൾ ഹൈദരാബാദിൽ കണ്ടുമുട്ടിയപ്പോൾ….!

989

പ്രണയവും വിരഹവും നിറഞ്ഞ ചിത്രം എന്നും വെള്ളിത്തിരയിൽ വിസ്മയവിജയം സൃഷ്ട്ടിച്ചിട്ടുണ്ട് അതിൽ ഏറ്റവുമൊടുവിലെ ചിത്രം വെറുമൊരു പ്രണയകഥയ്ക്കുo ഒരുപാട് പടികൾ മുന്നിലായിരുന്നു. സീതാരാമത്തെ പ്രേക്ഷക സ്വീകാര്യമാക്കുന്നതിൽ ഈ ഘടകങ്ങൾ ഉൾപെടുo. ചിത്രത്തിൽ റാമിനും സീതാമഹാലക്ഷ്മിയ്ക്കുമൊപ്പം പ്രിൻസസ് നൂർജഹാനും, ചിത്രം നൽകുന്ന മിലിട്ടറി പശ്ചാത്തലത്തലവും അഫ്രീൻറെ കഥാപാത്രത്തിന്റെ പ്രാധാന്യവും ചിത്രത്തെ ഒരുപാടു കരുത്തുറ്റതാക്കുന്നു.

ദേശ സ്നേഹം , പ്രണയം …. സീതാ നാമം – Review Mtoday – Sita Ramam

ചിത്രത്തിലെ നായികയായ സീതാമഹാലക്ഷ്മി പേരു പോലെതന്നെ മനോഹരിയായിരുന്നു. മൃണാൾ താക്കൂർ എന്ന തെലുങ്ക് നായികയായിരുന്നു ഈ വേഷം മനോഹരമാക്കിയത് . സീതാരാമം തെലുങ്കുവിൽ മൃണാളിന് ആദ്യച്ചിത്രമെങ്കിലും ബോളീവുഡിന് ഈ നായിക പരിചിതമുഖമാണ്. 2012 ൽ ടെലിവിഷൻ സീരിയലിലൂടെയാണ് മൃണാൾ താക്കൂർ അഭിനയരംഗത്തെത്തുന്നത്.

മുജ്സെ കുച്ഛ് കെഹ്തി ..ഹൈ ഖാമോഷിയാൻ,കും കും ഭാഗ്യ തുടങ്ങിയ ടെലിവിഷൻ സീരീയലിലൂടെ ശ്രദ്ധേയയായ മൃണാൾ വിട്ടി_ദെണ്ടന്ന മാറാത്തി ചിത്രവും അഭിനയിച്ചു കഴിഞ്ഞു.ലവ്_സോണിയയിലൂടെ ബോളീവുഡിലും അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടിയെ മൃണാൾ ഹൈദരാബാദിൽ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം ഐഫോണിൽ തനിക്കറിയാത്ത പല ഫീച്ചേഴ്സ് പരിചയപ്പെടുത്തിയെന്ന് മൃണാൾ പറയുന്നു. ദുൽഖറിനൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ച സീതാരാമം ഭാഷാഭേദമെന്യേ നടിയ്ക്ക് നിരവധി ആരാധകരെയാണ് സമ്മാനിച്ചത്.

You might also like