
ലൂസിഫറിന്റെ രണ്ടാം ഭാഗമോ ? സൂചന നൽകി പൃഥ്വിരാജ്-മുരളി ഗോപി
മലയാള സിനിമയിൽ വലിയൊരു അത്ഭുതമായി മാറിയിരിക്കുമാകയാണ് ‘ലൂസിഫര്‍’. തീയേറ്ററുകളില്‍ നിറഞ്ഞ കൈയ്യ്ടിയോടെ മുന്നേറുകയാണ് ‘ലൂസിഫര്‍’. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയും. തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രേക്ഷകരുടെ അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ടെങ്കിലും മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയത് ലൂസിഫറാണ്. ഈ സംവിധായക-തിരക്കഥാകൃത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമോ? ലൂസിഫര്‍ തീയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിന്റെ ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. ഭാവി പ്രോജക്ടിനെക്കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ‘ലൂസിഫര്‍’ ആരാധകര്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രേമികളില്‍ പ്രതീക്ഷ ഉണര്‍ത്തുകയാണ് മുരളി ഗോപി.
പൃഥ്വിരാജുമൊത്തുള്ള തന്റെ ചിത്രമാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിക്കുന്ന മുരളി ഗോപി ഇനിയും ചിലത് വരാനുണ്ടെന്നും കുറിക്കുന്നു. ഇതിനു പിന്നാലെ മുരളി ഗോപി പറഞ്ഞ കാര്യം ശരിവച്ച് പൃഥ്വിരാജും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.ഇതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. ഇരുവരും ചേര്‍ന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
പല കാര്യങ്ങളിലും സംശയങ്ങളും ഊഹാപോഹങ്ങളും ബാക്കിയാക്കിയാണ് ലൂസിഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം കണ്ടിറങ്ങുന്ന ഓരോ വ്യക്തിക്കും അറിയാനുണ്ടായിരുന്നത് ലൂസിഫറിന് രണ്ടാം ഭാഗം വരുമോ എന്ന് തന്നെയായിരുന്നു. ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല ചര്‍ച്ചകളും നടന്നിരുന്നു. ഇനി അതിനുള്ള സൂചനകളാണോ ഇരുവരും നല്‍കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.