സാന്റാക്ലോസായി ദിലീപ്; കൈയ്യടിച്ച് ആരാധകര്‍; മൈ സാന്റാ സെക്കന്റ് ലുക്ക് വൈറല്‍

0

സാന്റാക്ലോസായാണ് ദിലീപ് ഇക്കുറി ക്രിസ്മസിന്  പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപ് സാന്റാക്ലോസിലുള്ള വേഷത്തിലുള്ളതാണ്. ഒപ്പം ഒരു കുട്ടിയുമുണ്ട്. നേരത്തെ സാന്റയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോഴും ദിലീപിനൊപ്പം ഒരു കുട്ടിയുണ്ടായിരുന്നു.

സിദ്ധിഖ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, മാനസി തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ജെമിന്‍ സിറിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീത സംവിധാനം. കുറച്ചു നാള്‍ക്ക് ശേഷം വിദ്യാസാഗര്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

നിഷാദ് കോയ, അജീഷ് ഒ.കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രൊജക്റ്റ് ഡിസൈനര്‍- സജിത്ത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരോമ മമോഹന്‍, കല-സുരേഷ് കൊല്ലം, പരസ്യകല- മാമി ജോ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം-സരിത സുഗീത്, സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി, എഡിറ്റര്‍-സാജന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സുരേഷ് മിത്രക്കരി, അസോസിയേറ്റ് ഡയറക്ടര്‍- സൂര്യന്‍ കുനിശ്ശേരി, വാര്‍ത്ത പ്രചാരണം- എ.എസ് ദിനേശ് എന്നിവരാണ് നിര്‍വ്വഹിക്കുന്നത്. സുഗീതിന്റെ സംവിധാനത്തില്‍ വിദ്യാജിയുടെ സംഗീതത്തിലും ജനപ്രിയ നായകന്റെ മറ്റൊരു അഭിനയ വിരുന്നിനായി നമ്മുക്ക് കാത്തിരിക്കാം..

You might also like