കുരിശിലേറി ടൊവിനോ തോമസ്; “നടികർ തിലകം” ഫസ്റ്റ്ലുക്ക് ശ്രദ്ധേയം.

16

ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ ഉദ്വേഗജനകമായ കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി ലാൽ ജൂനിയറിന്റെ ‘നടികർ തിലകം’ ടീം.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം സിനിമയുടെ അണിയറപ്രവർത്തകർ ടോവിനോ തോമസിന് പിറന്നാൾ ആശംസകളുമായി കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി. വളരെ ആകർഷകമായ പോസ്റ്ററിൽ അണ്ടർ വാട്ടർ ക്രൈസ്റ്റിന്റെ രൂപത്തിലാണ് ടോവിനോ എത്തുന്നത്. സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സമുദ്രം മലിനമാക്കുന്നത് തടയുന്നതിനും പോസ്റ്റർ ഊന്നൽ നൽകുന്നു. പോസ്റ്ററിന് സിനിമാ ആസ്വാദകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയാണ്.

ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുഷ്പ – ദ റൈസ് നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് നടികർ തിലകത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലൻ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നൽകുന്ന ഗോഡ്‌സ്പീടും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. സുവിൻ സോമശേഖരനാണ് നടികർ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിറിന്റെ പിറന്നാൾ ദിനത്തിലും അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ചർച്ചയായിരുന്നു, സൗബിനെ വളരെ വ്യത്യസ്ത രൂപത്തിലാണ് ആ പോസ്റ്ററിൽ കാണാൻ കഴിഞ്ഞത്. ടോവിനോയും സൗബിനും കൂടാതെ സുരേഷ് കൃഷ്ണ, ബാലു വർഗീസ്, വീണ നന്ദകുമാർ തുടങ്ങിയവരും നടികർ തിലകത്തിന്റെ ഭാഗമാണ്.

You might also like