ഡിസ്കോ ഡാൻസറായി മമ്മൂട്ടി ..

0

 

 

 

 

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയിരുന്നു നാദിര്‍ഷയുടെ സിനിമകള്‍. മൂന്നാമത്തെ സിനിമയായ മേരാനാം ഷാജിയുടെ തിരക്കിലാണ് അദ്ദേഹം. അതിനിടയിലാണ് മെഗാസ്റ്റാറിനൊപ്പമുള്ള സിനിമയെക്കുറിച്ച്‌ പ്രഖ്യാപിച്ചത്. സിനിമയുടെ പേരും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

 

 

 

 

 

 

 

“അയാം എ ഡിസ്‌കോ ഡാന്‍സര്‍” എന്ന പേരാണ് സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്. ആഷിഖ് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്. 2019 ലെ തന്റെ സിനിമയെക്കുറിച്ച് വ്യക്തമാക്കിയപ്പോഴായിരുന്നു അദ്ദേഹം ഈ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്. സിനിമയുടെ പേര് പങ്കുവെച്ചുവെങ്കിലും താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിരുന്നില്ല. രാജേഷ് പരവൂര്‍, രാജേഷ് പനവള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

 

 

 

 

 

 

 

 

മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് നാദിര്‍ഷ നേരത്തെ തീരുമാനിച്ചിരുന്നു. മമ്മൂട്ടി ഭിന്നശേഷിക്കാരാനായി എത്തുന്ന സിനിമയായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ ആ സിനിമ നടക്കാതെ പോവുകയായിരുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമയായുമായാണ് ഇത്തവണയും നാദിര്‍ഷയും എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

 

 

 

 

 

You might also like