
‘കാറിന്റെ ഡോര്‍ തള്ളിത്തുറന്ന് പൊലീസ്, ദേഷ്യപ്പെട്ട് നമിത !!
തെന്നിന്ത്യന്‍ സുന്ദരി നമിതയുടെ വാഹനം തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തിയ വാര്‍ത്ത വലിയ ശ്രദ്ധ നേടിയിരുന്നു. നടി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നായിരുന്നു പ്രചാരണം. വിവാദമായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നമിതയുടെ ഭര്‍ത്താവ് വീരേന്ദ്ര ചൗധരി. ബാഗ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് വനിത പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് നമിത ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ മോശമായാണ് പെരുമാറിയത് എന്നും വീരേന്ദ്ര ചൗധരി ആരോപിച്ചു.
നമിത ഏറെ ക്ഷീണിതയായി ഉറങ്ങുകയായിരുന്നു. വിളിച്ചുണർത്തുന്നതിന് മുൻപേ ഉദ്യോഗസ്ഥൻ പിൻവശത്തെ വാതിൽ ശക്തിയായി തുറന്നു. വാതിലിൽ ചാരിക്കിടന്നാണ് നമിത ഉറങ്ങിയത്. ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള പ്രവൃത്തിയിൽ നമിത പുറത്തേക്ക് വീഴേണ്ടതായിരുന്നു.
കാറിനുള്ളിൽ അവർ തിരച്ചിൽ തുടങ്ങി. ബാഗുകളെല്ലാം തുറന്നുകാണിക്കണമെന്ന് പറഞ്ഞു. വാനിറ്റ് ബാഗ് തുറന്നുകാട്ടാൻ ആവശ്യപ്പെട്ടപ്പോഴാണ് നമിത നിഷേധിച്ചത്. വനിതാപൊലീസിനെ വിളിച്ചാൽ അവർക്ക് മുന്നിൽ തുറന്നുകാണിക്കാമെന്ന് പറഞ്ഞു. അതിൽ എന്ത് തെറ്റാണുള്ളത്? അത് നമിതയുടെ അവകാശമല്ല? നമിതയൊരു സിനിമാതാരമായതുകൊണ്ട് ചെറിയ പ്രശ്നം പോലും പെരുപ്പിച്ച് കാണിക്കുന്നത്. സംഭവത്തെ തെറ്റായരീതിയിൽ കാണരുതെന്നും വീരേന്ദ്ര ചൗധരി കുറിച്ചു.