ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കുമോ ? നമിത പ്രമോദ് പറയുന്നു……

0

 

 

ചെറിയപ്രായത്തിലെ സിനിമയിലേക്ക് എത്തിയ നടിയാണ് നമിത പ്രമോദ് . മലയാളികള്‍ക്ക് ഏറെ ഇഷ്ടമുളള നായികയാണ് നമിത പ്രമോദ്. ഒരുപിടി നല്ല കഥാപത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് നമിത പ്രമോദ്.വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെ പ്രേഷകരുടെ മുന്നിലെത്തിയ നമിത പിന്നിട് നിരവധി നല്ല കഥാപത്രങ്ങൾക്ക് ജീവൻ നൽകിയത്.

 

 

 

 

നടിയോടുള്ള ആരാധകരുടെ ചില ചോദ്യങ്ങൾ ഏറെ വൈറലാവുന്നു. ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് താല്പര്യമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.വിവാഹം എപ്പോഴാണ് എന്ന് ചോദിച്ചപ്പോൾ ഇപ്പോഴില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളെ അറിയിക്കുംമെന്നും നമിത പറഞ്ഞു. ഭാവി വരനെപ്പറ്റിയുള്ള കാഴ്ചപ്പാടും താരം പങ്കുവച്ചു. അദ്ദേഹം എന്റെ സൂര്യപ്രകാശമായിരിക്കുമെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന ആളായിരിക്കുമെന്നും താരം പറഞ്ഞു.

 

 

 

Related image

 

ജാഡ ഉണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിന് നമിത നൽകിയ മറുപടിയും ശ്രദ്ധേയമാണ്. സത്യത്തിൽ നമ്മൾ ആരാണെന്നും ഇങ്ങോട്ടേക്ക് വന്നത് ഒന്നുമില്ലാതെയാണ് തിരിച്ചുപോകുന്നതും ഒന്നുമില്ലാതെയായിരിക്കും പിന്നെയെന്തിനാണ് ജാടയെടുക്കുന്നത് എന്നും നമ്മൾ വല്യ സംഭവമൊന്നുമല്ലല്ലോ എന്നുമാണ് നമിത മറുപടി നൽകിയത്.കമ്മാരസംഭവത്തിന് ശേഷം അൽ മല്ലു എന്ന സിനിമയിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അബുദാബിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

You might also like