
നിവിൻ ഹോളിവുഡ് കീഴടക്കും ? : നമിത പ്രമോദ് പറയുന്നു……
മലയാള സിനിമയിൽ യുവനടന്മാരിൽ ഏറ്റവും മികച്ചത് ആരെന്ന് ചോദിച്ചാൽ ഒരേയൊരു മറുപടിയൊള്ളു അത് നിവിൻ പോളി എന്നാണ്.ചുരുങ്ങിയ കാലം കൊണ്ട് ഇൻഡസ്ട്രിയിൽ തൻറേതായ ഇടം കണ്ടെത്തിയ നടനാണ് നിവിൻ. ആരുടെയും പിൻബലം ഇല്ലാതെയാണ് നടൻ സിനിമയിൽ എത്തിപ്പെടുന്നത്. മികച്ച ഒരുപാട് വേഷങ്ങൾ നിവിൻ ഇതിനോടകം ചെയ്തു. ഇപ്പോൾ നടൻ തു മോഹൻദാസ് ഒരുക്കിയ മൂത്തൊൻ, ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്നി ചിത്രങ്ങളുടെ തിരക്കിലാണ്. നസ്നറെ മിഖായേൽ തിയേറ്ററിൽ നിറഞ്ഞ സ്വീകര്യത ലഭിച്ചിരുന്നു.
ഇപ്പോഴിതാ പ്രശസ്ത നായിക ആയ നമിതാ പ്രമോദ് നിവിൻ പോളിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഹോളിവുഡ് വരെ എത്താൻ കഴിവുള്ള നടൻ ആണ് നിവിൻ എന്നാണ് നമിത പറയുന്നത്. അഭിനയത്തിൽ മാത്രമല്ല, ഏതു മേഖലയിൽ കൈ വെച്ചാലും അവിടെയെല്ലാം
വിജയം നേടാൻ നിവിന് കഴിയും എന്നും എല്ലാവരെയും ഒരുപാട് പിന്തുണക്കുന്ന നടൻ കൂടിയാണ് നിവിൻ എന്നും നമിത പറയുന്നു. വളരെ സൗഹാർദ്ദപരമായ സമീപനം ആണ് നിവിന്റേത് എന്നും നമ്മുക്ക് എന്തും നിവിനോട് തുറന്നു സംസാരിക്കാം എന്നും നമിത പറയുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ ആണ് നമിത നിവിൻ പോളിയുടെ നായികയായി അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ അന്യ ഭാഷകളിൽ അഭിനയിക്കുന്ന തിരക്കിൽ ആണ് നമിതാ പ്രമോദ്. ദിലീപ് നായകനായ പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രമായിരിക്കും നമിതയുടെ അടുത്ത റിലീസ്. ദിലീപിനൊപ്പം കമ്മാര സംഭവം എന്ന ചിത്രത്തിൽ നമിത കാഴ്ച വെച്ച പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.