
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലവും തുടങ്ങിയോ? കിടിലം മറുപടിക്കൊടുത്ത് നമിത പ്രമോദ്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായെത്തി പിന്നീട് നായികാനിരയിലേക്കുയര്‍ന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രാഫിക് എന്ന സിനിമയിലൂടെയായിരുന്നു നമിത തുടക്കം കുറിച്ചത്. റഹ്മാന്റെയും ലെനയുടേയും മകളായിട്ടായിരുന്നു താരമെത്തിയത്. പുതിയ തീരങ്ങളില്‍ നിവിന്‍ പോളിയുടെ നായികയായാണ് പിന്നീട് നമിതയെത്തിയത്. സുമലതയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള രൂപമാണ് താരത്തിന്റേതെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കെത്തിയപ്പോഴും ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകളാണ് നമിത നടത്തുന്നത്. ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ്. താരം. തനിക്ക് നേരെ ഉയര്‍ന്നുവരുന്ന വിമര്‍ശനത്തിനും നമിത കൃത്യമായ മറുപടി കൊടുക്കാറുണ്ട്. ദിലീപിന്റെ ഭാഗ്യനായികമാരിലൊരാളായും നമിതയെ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ദിലീപ് ചിത്രത്തില്‍ നായികയാക്കാത്തതിനെക്കുറിച്ചാണ് ഒരാള്‍ ചോദിച്ചത്. ദിലീപ് പോയതോടെ കഷ്ടകാലം തുടങ്ങിയോ ഇപ്പോള്‍ സിനിമയൊന്നുമില്ലേയെന്നായിരുന്നു ചോദ്യം. കുറിക്ക് കൊള്ളുന്ന മറുപടിയാണ് താരം നല്‍കിയത്. താരത്തെ അഭിനന്ദിച്ചാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ…ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?’.എന്നായിരുന്നു കമന്റ് ഇതിന് താരം നല്കിയ മറുപടി ഇങ്ങനെയായിരുന്നു. ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം ! വയ്യ അല്ലേ !! ഏഹ് !-ഇതായിരുന്നു നടിയുടെ മറുപടി.കമന്റ് അടിക്കുന്നവരെ വെറുതെ വിടാന്‍ നടി ഉദ്ദേശിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് നമിതയുടെ മറുപടി.. പരിഹസിച്ചവന് ചുട്ടമറുപടി തന്നെ നടി നല്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതി ചേർക്കപ്പെട്ടപ്പോൾ ഒട്ടേറെ താരങ്ങളുടെ പേരുകൾ കേസിലും വാർത്തകളിലും വലിച്ചിഴക്കപ്പെട്ടിരുന്നു . അത്തരത്തിൽ ഏറ്റവുമധികം വിവാദങ്ങൾ നേരിട്ട ആളാണ് നമിത പ്രമോദ്. വാർത്തകളിൽ ദിലീപ് പണമെല്ലാം ഒരു മാഡത്തിന്റെ പേരിലാണ് ഇടുന്നതെന്നും ആ മാഡം നമിത പ്രമോദ് ആണെന്നുമായിരുന്നു വാർത്തകൾ.എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നു വ്യക്തമാക്കി നമിത രംഗത്തുമെത്തി. ദിലീപും മകൾ മീനാക്ഷിയും കാവ്യയുമൊക്കെയായി അടുത്ത സൗഹൃദത്തിലുമാണ് നമിത. ഇപ്പോൾ തന്നെ കളിയാക്കിയ ആരാധകനു മറുപടി നൽകുകയാണ് നമിത പ്രമോദ്.