
നമിത പ്രമോദിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ : മുഖം മറച്ചുനിൽക്കുന്നത് മീനാക്ഷിയോ ?!!
ഏറ്റവും അടുത്ത സുഹൃത്തുക്കളെ പരിചയപ്പെടുത്തിക്കൊണ്ട് നടി നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടായാണ് ഇപ്പോൾ സാമൂഹ്യമാധ്യമത്തില്‍ വൈറല്‍. എന്താണ് ആ സുഹ്യത്തുക്കൾക്ക് ഇത്ര പ്രത്യേകത? ആരാണ് അവര്‍? കൂട്ടത്തില്‍ ഒരാൾ നടൻ നാദിര്‍ഷയുടെ മകൾ ആയിഷയാണ്. മറ്റേയാൾ മൊബൈല്‍ കൊണ്ട് മുഖം മറച്ചിരിക്കുകയാണ്. ഇത് ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷിയാണെന്ന് ആരാധകര്‍ പറയുന്നു. ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍എവര്‍ എന്ന അടിക്കുറിപ്പിലാണ് നമിത പോസ്റ്റിട്ടിരിക്കുന്നത്.
നേരത്തെ ആയിഷയുടെയും മീനാക്ഷിയുടെയും ഡബ്സ്മാഷ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സിനിമാകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയേ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്കിയിരുന്നുമില്ല.
ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി. മെഡിക്കല്‍ പ്രഫഷനോടാണ് തനിക്ക് താല്പര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു.