മറ്റൊരു മനോഹര ഗാനം കൂടി; അല്‍ മല്ലുവിലെ മേടമാസ ഗാനം ഏറ്റെടുത്ത് ആരാധകര്‍

0

നമിത പ്രമോദിനെ നായികയാക്കി പ്രശസ്ത സംവിധായകന്‍ ബോബന്‍ സാമുവല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് അല്‍ മല്ലു. ജനപ്രിയന്‍, ഹാപ്പി ജേര്‍ണി, റോമന്‍സ്, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ സാമുവല്‍ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണിത്. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന് ഗംഭീര സ്വീകരണമായിരുന്നു. അതുപോലെ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മേടമാസ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്. ഈ മനോഹര ഗാനത്തിന് ഈണം പകര്‍ന്നത് ജോസഫിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ രഞ്ജിന്‍ രാജാണ്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ ഹരിശങ്കറും ശ്വേതാ മോഹനുമാണ് പാടിയിരിക്കുന്നത്. ഈ ഗാനത്തിന്റെ ഭാഷ മനസ്സിലായില്ലെങ്കിലും ഇതിലെ സംഗീതം ആസ്വദിക്കുന്നു എന്നുമാണ് ആരാധകര്‍ പറയുന്നത്.

നമിതാ പ്രമോദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും അവളുടെ ജീവിതാവസ്ഥകളുമാണ് ചിത്രപശ്ചാത്തം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ സാമുവല്‍ ഒരുക്കിയ ഈ ചിത്രത്തില്‍ മിയ, സിദ്ധിഖ്, ലാല്‍, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവരും അഭിനയിച്ചിരിക്കുന്നു. രഞ്ജിന്‍ രാജാണ് സംഗീതം. വിവേക് മേനോനാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് നിര്‍മ്മാണം.

You might also like