നമിത പ്രമോദ് അഭിനയം നിർത്താൻ പോവുന്നു ? ഇതാണ് സത്യാവസ്ഥയെന്ന് നടി….

0

 

 

 

മലയാള സിനിമയിലെ മിക്ക നടിമാരും വിവാഹശേഷം അഭിനയിക്കാൻ താല്പര്യപ്പെടുനനവരാണ്. ഇപ്പോളിതാ മലയാളികളുടെ പ്രിയപ്പെട്ട യുവതാരം നമിത പ്രമോദ് ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ്. തനിക്ക് വിവാഹശേഷം അഭിനയിക്കാൻ തലപര്യമില്ലെന്നാണ് നടി പറയുന്നത്.

 

 

 

വിവാഹശേഷം താന്‍ സിനിമയില്‍ വരില്ലെന്ന് നടി നമിത പ്രമോദ്. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. താന്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും നമിത പ്രമോദ് പറഞ്ഞു. ിനിമ മേഖലയില്‍ നില്‍ക്കുമ്ബോള്‍ ഹെയര്‍ ചെയ്തുതരാനും ഡ്രസ്സ് എടുത്തുതരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീട് എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂവെന്നും നമിത പറയുന്നു.

 

 

 

 

 

കല്യാണം കഴിഞ്ഞ് സെറ്റിലായ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ തനിക്കറിയാം. ഇപ്പോഴും പണ്ടത്തെ ഓര്‍മ്മയില്‍ കണ്ണാടിയുടെ മുന്നില്‍ ലിപ്സ്റ്റിക്കൊക്കെ ഇട്ടുനില്‍ക്കാറുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. തന്നെ സംബന്ധിച്ച്‌ ഫാമിലിക്കാണ് പ്രാധാന്യം.

 

 

 

സിനിമയാണ് ജീവിതം എന്നൊന്നും താന്‍ കരുതുന്നില്ല. സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകുവെന്നും നമിത പ്രമോദ് പറഞ്ഞു.

You might also like