‘അത് ചേട്ടന്റെ അമ്മയോട് പോയി പറയൂ..എന്നോട് വേണ്ട – പൊട്ടിത്തെറിച്ചു നന്ദന വർമ്മ.

പിന്നീട് ഗപ്പി എന്ന ചിത്രത്തിലെ ‘ആമിന’ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ് കീഴടക്കി .

0

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നന്ദന വർമ്മ. രഞ്ജിത്ത് മോഹൻലാൽ ചിത്രം സ്പിരിറ്റാണ് ആദ്യമായി നന്ദന അഭിനയിക്കുന്നത്. ആ ചിത്രത്തോടുകൂടി നിരവധി സിനിമകളിൽ പിന്നീട് അവസരം ലഭിച്ചെങ്കിലും ശ്രദ്ധിക്കപെട്ടില്ല പിന്നീട് ഗപ്പി എന്ന ചിത്രത്തിലെ ‘ആമിന’ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ് കീഴടക്കി .

ഗപ്പിക്കു ബോക്സ് ഓഫീസിൽ വിജയം കൈവരിക്കാൻ കഴിഞ്ഞില്ലങ്കിലും ടോറന്റ് ഹിറ്റായും പിന്നീട് ഡി.വി.ഡി ഇറങ്ങിയപ്പോൾ കുടുംബപ്രേക്ഷകരും ചിത്രം ഏറ്റെടുത്തു. തുടർന്നു ആകാശമിട്ടായി, 1983, മിലി , അഞ്ചാം പാതിര, സൺ‌ഡേ ഹോളിഡേ തുടങ്ങിയ നിരവധി ചിത്രങ്ങളിലും നന്ദന അഭിനയിച്ചിട്ടുണ്ട്. നന്ദന തന്റെ ഫോട്ടോസും വിശേഷങ്ങളും പങ്കുവെക്കുന്നതും കൂടുതലും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്.


.ഇൻസ്റ്റാഗ്രാമിലോ തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകളിലോ മോശം കമന്റുകൾ ഇട്ടാൽ തിരിച്ചു തന്റെ പ്രതികരണവും അങ്ങനെ ആയിരിക്കുമെന്ന് ഒരു അഭിമുഖത്തിൽ നന്ദന വെളിപ്പെടുത്തിയിരുന്നു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എല്ലാം കൈകാര്യം ചെയ്യുന്നത് താൻ തന്നെയാണ്.

താൻ ഒരിക്കൽ ഒരാൾ വളരെ മോശമായി കമന്റിട്ടപ്പോൾ അത് ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് മറുപടി നൽകിയിരുന്നു. പക്ഷെ അത് പിന്നീട് വലിയ വിവാദമായി മാറി. മോശമായി ആര് കമന്റ് ചെയ്‌താലും ഞാൻ മറുപടി കൊടുക്കും. മറുപടി കൊടുത്ത ശേഷം മാത്രമേ വീട്ടുകാരോട് പറയാറുള്ളുവെന്നു താരം അഭിമുഖത്തിൽ പറഞ്ഞു.

You might also like