സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ ഞാന്‍ കണ്ണുപൊത്തി; നരസിംഹത്തിന്റെ ചിത്രീകരണത്തിടെയുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് സംവിധായകന്‍

0
പഞ്ച് ഡയലോഗുകള്‍ കൊണ്ടും ഇടിവെട്ട് സ്റ്റണ്ട് കൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്ന ചിത്രമാണ് “നരസിംഹം”. 2000 ത്തില്‍ മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ നരസിംഹം ഇന്നും മലയാളികള്‍ ആവേശത്തോടെ കാണാറുണ്ട്. അന്ന് മലയാള സിനിമയില്‍ ഏറ്റവും അധികം ലാഭം വാരിക്കൂട്ടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു നരസിംഹം. ചിത്രത്തില്‍ പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തെ അത്രകണ്ട് മോഹന്‍ലാല്‍ തകര്‍ത്തഭിനിയിച്ചു.
രഞ്ജിത്തിന്റെതായിരുന്നു തിരക്കഥ. മോഹന്‍ലാലിനെക്കൂടാതെ  തിലകന്‍, ജഗതി ശ്രീകുമാര്‍, തിലകന്‍, എന്‍.എഫ് വര്‍ഗ്ഗീസ്, ഐശ്വര്യ എന്നിങ്ങനെ ഒരു വലിയതാര നിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തിയപ്പോള്‍ തിയേറ്ററുകളില്‍ ആരവം ഉയര്‍ന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലെ അണിയറയിലെ ഏതാനും സംഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ഷാജി കൈലാസ്. ചിത്രത്തിലെ ഒരു രംഗം ജീവന്‍ പണയം വച്ചാണ് തങ്ങള്‍ ചിത്രീകരിച്ചതെന്ന് പറയുകയാണദ്ദേഹം. ചിത്രത്തില്‍ ഇന്ദുചൂഡന്‍ എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്യുന്ന സീനില്‍ പാഞ്ഞടുക്കുന്ന സിംഹത്തെ ആരും മറന്നുകാണില്ല. സിംഹത്തെ ഷൂട്ടിങ്ങിനായി കൊണ്ടുവന്ന് ഒടുവില്‍ അപകടകരമായേക്കാവുന്ന പല സംഭവങ്ങളും ഷൂട്ടിങ്ങിനിടെ ഉണ്ടായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഷായി കൈലാസ്.
 ഭാരതപ്പുഴയുടെ തീരത്തിലൂടെ ഓടിവരുന്ന സിംഹത്തെ ചിത്രീകരിക്കാനായിരുന്നു പ്ലാന്‍ ചെയ്തത്. സിംഹത്തിന്റെ അരയില്‍ ഇരുമ്പ് കമ്പിക്കയര്‍ കെട്ടി ക്യാമറയ്ക്ക് അടുത്തുനിന്ന് ഒരാള്‍ ഇറച്ചി കാണിക്കും. അപ്പോള്‍ കെട്ടിയ കമ്പി അയച്ചിട്ടാല്‍ സിംഹം അലറിക്കൊണ്ട് ഓടിവരും. സിംഹം ക്യാമറയ്ക്ക് അടുത്തെത്തുമ്പോള്‍ പിറകില്‍ നിന്ന് കമ്പി വലിച്ച് പിടിച്ച് നിര്‍ത്തും. ഞാന്‍ ആക്ഷന്‍ പറഞ്ഞു, സിംഹം ക്യാമറയ്ക്ക് നേരെ കുതിച്ചു, ആ ഓട്ടത്തിന്റെ ശക്തിയില്‍ സിംഹത്തിന് പിറകില്‍ കെട്ടിയ കമ്പി വിട്ടുപോയി. ഞങ്ങള്‍ പേടിച്ചു വിറച്ചു. ഇറച്ചിയുമായി നിന്നയാള്‍ സിംഹത്തിന് നേരേ ഓടി. അതിന്റെ മുന്നില്‍ ശ്വാസം വിടാതെ കമിഴ്ന്നു കടന്നു. സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ ഞാന്‍ കണ്ണുപൊത്തി. സിംഹം അയാളെ മണക്കാന്‍ വന്നപ്പോള്‍ പിറകില്‍ നിന്ന് വന്നയാള്‍ കെട്ടിയ തമ്പി വലിച്ചു പിടിച്ചു നിര്‍ത്തി. ശ്വാസം പിടിച്ചു നിന്നാല്‍ സിംഹം ഉപദ്രവിക്കില്ലത്രേ. ഇന്നാണെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഗ്രാഫിക്സ് വച്ച് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
You might also like