ദേശിയ അവാർഡ് പോരാട്ടം മമ്മൂട്ടിയും മോഹൻലാലും കൊമ്പു കോർക്കും ..?!!

0

 

 

 

 

ഈ വർഷത്തെ ദേശിയ അവാർഡ് പോരാട്ടത്തിൽ കൊമ്പുകോർത്ത് മമ്മൂട്ടിയും മോഹൻലാലും. ആരാധകർ ഏറെ ആകാംക്ഷയിലാണ് ഇത് നോക്കികാണുന്നത്. മോഹന്‍ലാലിന്റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയാണ് ഒടിയന്‍. 2018ല്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും ദേശീയ അവാര്‍ഡ് തന്നെ നേടികൊടുക്കാന്‍ ഈ സിനിമയിലെ അഭിനയം വഴി ഒരുക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ ദേശീയ അവാര്‍ഡ് ജേതാവ് റാം സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പേരന്‍പ് എന്ന സിനിമ മോഹന്‍ലാലിനു മാത്രമല്ല, ഇപ്പോള്‍ മഞ്ജു വാര്യര്‍ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

 

 

 

 

 

 

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ച സിനിമയാണ് പേരന്‍പ് എന്ന് ഗോവന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത സിനിമാ നിരൂപകരാണ് സാക്ഷ്യപ്പെടുത്തുന്നത്.ഇവിടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ ആയിട്ടും മത്സര വിഭാഗത്തില്‍ പെടുത്താതിരുന്നതില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 2018ലെ ദേശീയ അവാര്‍ഡ് പട്ടികയില്‍ ഏറ്റവും കടുത്ത മത്സരം നേരിടാന്‍ പോകുന്നത് മലയാളി താരങ്ങള്‍ തമ്മിലായിരിക്കുമെന്നത് എന്തായാലും ഉറപ്പായിക്കഴിഞ്ഞു.

 

 

 

 

 

നിരവധി വട്ടം മികച്ച നടനുള്ള ദേശീയ അവാര്‍ഡുകള്‍ വാങ്ങി കൂട്ടിയ മലയാളികളുടെ സ്വന്തം മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമാലോകത്തിനു തന്നെ അഭിമാനമാണ്.മറ്റൊരു ദേശീയ അവാര്‍ഡിനു വേണ്ടി ഇവര്‍ക്കു രണ്ടു പേര്‍ക്കും പരസ്പരം ഏറ്റുമുട്ടേണ്ടി വരുമെന്നതു മാത്രമാണ് ഇത്തവണ ദേശീയ അവാര്‍ഡിനെ ശ്രദ്ധാകേന്ദ്രമാക്കുക.

 

 

 

 

 

റിലീസിന് മുന്‍പേ 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ഒടിയന്‍. നൂറു കോടി രൂപയോളം ആണ് ഈ ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ്. എന്തിരൻ 2 , ബാഹുബലി സീരിസ് എന്നിവയാണ് ഇതിന് മുന്‍പേ റിലീസിന് മുന്‍പേ നൂറ് കോടി വാരിയിട്ടുള്ള ചിത്രങ്ങള്‍. 100 കോടി രൂപ പ്രീ റിലീസ് ബിസിനസ് നേടിയ ചിത്രങ്ങളിൽ എറ്റവും ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ചതും ഒടിയൻ ആണ്. 50 കോടി രൂപയിൽ താഴെയാണ് ഒടിയന്റെ ബഡ്ജറ്റ്.

 

 

You might also like