
ദേശിയ പുരസ്കാരം ഇത്തവണ മമ്മൂട്ടിയും വിജയ് സേതുപതിയും ഏറ്റുമുട്ടും !!!
ഇത്തവണത്തെ ദേശീയ പുരസ്കാരത്തില്‍ മമ്മൂട്ടിയുടെ ശക്തനായ എതിരാളി വിജയ് സേതുപതി ആയിരിക്കുമെന്ന് സൂചന. പേരന്പ്, യാത്ര എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിയും ഒടിയനുമായി മോഹന്‍ലാലും മത്സര രംഗത്തുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മമ്മൂട്ടിയുടെ ശക്തനായ എതിരാളി തമിഴ് നടന് വിജയ് സേതുപതി ആയിരിക്കുമെന്നാണ് സിനിമാ ലോകം പറയുന്നത്.
ബാലാജി തരണീധരന്‍ സംവിധാനം നിര്‍വഹിച്ച സീതാക്കാത്തി എന്ന ചിത്രത്തിലെയും ത്യാഗരാജന് കുമരരാജന്റെ സൂപ്പര്‍ ഡ്യൂലക്സിലെയും മക്കള്‍ സെല്‍വത്തിന്റെ പ്രകടനം പ്രശംസനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.സൂപ്പര്‍ ഡ്യൂലക്സ് എന്ന ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡറിന്റെ വേഷത്തിലെത്തിയ സേതുപതി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
സൂപ്പര്‍ ഡ്യൂലക്സില്‍ ഒരു ട്രാന്‍സ്ജെന്‍ഡറായിട്ടാണ് സേതുപതിയെത്തുന്നത്. സമൂഹം എപ്പോഴും ഇവരെ വ്യത്യസ്തമായ എന്തോ സംഭവമായിട്ടാണ് കാണുന്നത്. പക്ഷെ അവരും നമ്മളെ പോലെ തന്നെയാണെന്ന് വിജയ് സേതുപതി പറയുന്നു. കൂടാതെ വിജയ് സേതുപതി നായകനായ സീതക്കത്തിയും മത്സരത്തിന് കാണും. അങ്ങനെയെങ്കില്‍ കടുത്ത മത്സരം തന്നെയായിരിക്കും ഈ വര്‍ഷം നടക്കുകയെന്നാണ് സൂചന. പൊളിടിക്സുകള് ഒന്നുമില്ലെങ്കില്‍ മികച്ച അഭിനേതാവിന് തന്നെയാകും ഇത്തവണത്തെ പുരസ്കാരമെന്ന കാര്യത്തില്‍ സംശയമില്ല.