“മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങള്‍ ഒന്നും ചെയ്യില്ല”- ദിലീപ് പറഞ്ഞത് ഓർത്ത് നവ്യ നായർ !!!

0

 

 

 

പണ്ട് കാലങ്ങളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സിനിമാ ജോഡികളാണ് ദിലീപും നവ്യാ നായരും. പ്രേക്ഷക മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന നിരവധി ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്‍ ദിലീപുമായുള്ള തന്റെ അനുഭവം തുറന്നു പറയുകയാണ് നടി നവ്യാ നായര്‍‍. സൂപ്പര്‍ താര ചിത്രങ്ങളില്‍ നായികയായ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. എന്നാലും നൃത്തകിയായും അവതാരകയായും വീണ്ടും രംഗത്ത് എത്തുകയാണ് താരം. ഈ അവസരത്തില്‍ നടന്‍ ദിലീപുമായുള്ള തന്റെ അനുഭവം തുറന്നു പറയുകയാണ് നതാരം.ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായികയായാണ് നവ്യ സിനിമാ ലോകത്തേക്ക് എത്തുന്നത്. ഈ സിനിമയുടെ ലൊക്കേഷന്‍ അനുഭവമാണ്‌ താരം ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത്. ഒരു വ്യക്തി എന്ന നിലയില്‍ ദിലീപിനോട് തനിക്ക് വലിയ റെസ്പെക്ടാണെന്നു താരം പറയുന്നു.

 

 

 

 

 

 

‘ഇഷ്ടത്തിന്റെ ലൊക്കേഷനില്‍ ഒരു സംഭവമുണ്ടായി. അന്ന് ഒരു സിനിമാ മാസികയ്ക്ക് വേണ്ടി അവിടെ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ എന്റെ തോളത്ത് കൈ വച്ചു, പടപടാന്ന് എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി, ആദ്യമായിട്ട് പുറത്തുള്ളൊരാള്‍ എന്നെ തൊടുകയാണ്.

 

 

 

 

 

 

നാട്ടിന്‍പുറത്തൊക്കെ വളര്‍ന്ന ആ ഒരു പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോകുന്ന നിമിഷമാണത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം തോളത്ത് കൈവച്ചിരിക്കുന്ന ആ മനുഷ്യന്‍ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. ദിലീപേട്ടന്‍ പറഞ്ഞു – ‘മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങള്‍ ഒന്നും ചെയ്യില്ല. നമ്മള്‍ എല്ലാവരും ഇനി ഒന്നായിട്ട് വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്’ – ആ വാക്കുകളിലുള്ള പരിഗണനയും പിന്തുണയും എനിക്കൊരിക്കലും മറക്കാനാവില്ല’ – നവ്യ പങ്കുവച്ചു.

 

 

 

 

 

 

 

ഇഷ്ടത്തിന് വേണ്ടി സംവിധായകന്‍ സിബി മലയില്‍ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാനായി തന്നെ വിളിപ്പിച്ച സമയത്ത് താന്‍ അവതരിപ്പിച്ച മോണോ ആക്‌ട് വീഡിയോയിലെടുക്കുകയും അത് ദിലീപിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നതായും നവ്യ പറയുന്നു. . ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ഇരുന്ന് വീഡിയോ കണ്ടാണ് തന്നെ സെലക്‌ട് ചെയ്യുന്നതെന്നു പറഞ്ഞ താരം അന്ന് അവര്‍ക്ക് തന്നെ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ അഥവാ തന്നെ വേണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ പിന്നെ ഞാന്‍ ഇല്ലല്ലോയെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

You might also like