സിനിമയിലേക്ക് തകർപ്പൻ തിരിച്ചു വരവിനു ഒരുങ്ങുകയാണോ നവ്യ നായർ ? മേക്ക് ഓവർ കാണാം .

0

 അതിശയിപ്പിക്കുന്ന ലുക്ക്

 

 

 

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. സ്‌കൂള്‍ കലോത്സവത്തിലൂടെയായിരുന്നു നവ്യയും സിനിമയിലേക്ക് എത്തുന്നത്.പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങള്‍ നവ്യ അനശ്വരമാക്കിയിരുന്നു. വിവാഹത്തിന് ശേഷം സിനിമാ ജീവിതം താല്‍കാലികമായി അവസാനിപ്പിച്ച നടി ഇപ്പോള്‍ സജീവമായി തിരിച്ചെത്തിയിരിക്കുകയാണ്.നടിയുടെ തിരിച്ച് വരവില്‍ ആരാധകരെ സ്വാധീനിച്ചത് നവ്യ നായരുടെ പുതിയ ലുക്കായിരുന്നു. നാടന്‍ പെണ്‍കുട്ടിയായിരുന്ന നവ്യയെ ലേശം മോഡേണ്‍ ലുക്കില്‍ കാണേണ്ട അവസ്ഥയാണിപ്പോള്‍. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

 

 

 

 

 അതീവ സുന്ദരി

 

 

യുവ കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ വരവറിയിച്ച് നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. എങ്കിലും മിനിസ്ക്രീനിലൂടെ നവ്യ തന്റെ സാനിധ്യമറിയിക്കാറുണ്ട്.വെസ്റ്റേൺ ഔട്ഫിറ്റിൽ അതിസുന്ദരിയായി തിളങ്ങിയ നവ്യ വീണ്ടും പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്. മുൻപ് താരത്തിന്റെ ഫിറ്റ്നസ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവ സാന്നിധ്യമാണ് നവ്യ നായർ. ചിത്രങ്ങൾ കാണാം.

 

 

 

 

 നവ്യയുടെ കുടുംബം

 

 

 

നവ്യയെ കുറിച്ചുള്ള ഏറ്റവും പുതിയതായി മറ്റൊരു വിശേഷം കൂടിയുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറി അംഗങ്ങളുടെ കൂട്ടത്തില്‍ നവ്യയുമുണ്ട്. പ്രശ്‌സത സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ജൂറിയുടെ അധ്യക്ഷന്‍. ഡോ.പികെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്‌നേഷ്യസ്, എന്നിവങ്ങനെ സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍ക്കൊപ്പമാണ് നവ്യ നായരുമുള്ളത്.

You might also like