
യുവ സംവിധായിക മരിച്ച നിലയില്‍ കണ്ടെത്തി !!
സംവിധായിക നയന മരിച്ച നിലയില്‍. വെള്ളയമ്ബലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. സംവിധായകന് ലെനിന് രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഒരു ഫ്ലാറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് .ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .പ്രസിദ്ധ സംവിധായകനായ ലെനിന് രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു മരണപ്പെട്ട യുവതി. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. ലെനിന് രാജേന്ദ്രന്റെ മകര മഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്
ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.
തലസ്ഥാന ചലച്ചിത്ര കൂട്ടായ്മകളില്‍ സജീവമായിരുന്ന നയന. ചലച്ചിത്ര മേളകളിലും സംഘാടകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷിയുടെ മണം എന്ന ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
ഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ്, നടന്, ഉട്ടോപ്യയിലെ രാജാവ്, ജിത്തു ജോസഫിന്റെ മെമ്മറീസ്, ജന്‍സ് മുഹമ്മദിന്റെ 100 ഡേയ്സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലും സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.