‘തുടക്കത്തിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുമ്പോൾ വല്ലാത്ത നാണമായിരുന്നു. എന്നാൽ ഇപ്പോഴതില്ല- നയൻതാര.

മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തി പ്രേക്ഷകരുടെ മനസ്‌ കവർന്നു പിന്നീട് പെട്ടന്ന് തെന്നിന്ത്യൻ

0

‘മനസിനക്കരെ’ എന്ന മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തി പ്രേക്ഷകരുടെ മനസ്‌ കവർന്നു പിന്നീട് പെട്ടന്ന് തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയ താര സുന്ദരിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് നയൻതാരയോളം താരമൂല്യമുള്ളൊരു നായികയില്ല. അവർ അഭിനയിച്ച ഭാഷകളിലെല്ലാം തന്നെ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട് താരം. 1984 നവംബർ 18ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര ഇന്ന് തെന്നിന്ത്യൻ സിനിമക്ക് പകരം വെക്കാനില്ലാത്ത ഒരു താരമാണ് അതും ഒരു മലയാളി.

നമ്മുടെ മലയാള സിനിമയിൽ മലയാളിത്തം നിറഞ്ഞ വേഷങ്ങൾ ചെയ്ത നയൻതാര അന്യഭാഷാ ചിത്രങ്ങളിൽ എത്തിയതോടെ പിന്നീട് കണ്ടത് ഗ്ലാമറസ് വേഷങ്ങളിലായിരുന്നു. നയൻതാരയെ പ്രേക്ഷകർക്ക് പിന്നീട് കാണാൻ സാധിച്ചത് സൂപ്പർ ഗ്ലാമർ ഗേൾ ആയിരുന്നു. എന്നാൽ ഇപ്പോഴിതാ നയൻതാര ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ; താൻ സിനിമയിലെത്തി ആദ്യ കാലങ്ങളിൽ തനിക്കു അഭിനയിക്കുമ്പോൾ മുട്ടിന് മുകൾ ഭാഗം കാണുന്ന വസ്ത്രങ്ങൾ ധരിക്കാൻ വല്ലാത്ത നാണമായിരുന്നു.പിന്നീട് അത്തരം വേഷങ്ങൾ ഇട്ട് ഒരുപാട് പേരുടെ മുന്നിൽ നിൽക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു.


എന്നാൽ പിന്നീട് കഥാപാത്രങ്ങൾക്ക് അത്തരം വസ്ത്രങ്ങൾ ആവശ്യമാണെങ്കിൽ അത് ചെയ്യാൻ താൻ തയ്യാറാവുകയായിരുന്നു. കഥാപാത്രം ആവശ്യപ്പെട്ടാൽ കലാകാരി എന്ന നിലയിൽ അത് ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും നയൻതാര ചോദിക്കുന്നു. തനിക്കു മലയാളത്തിൽ അത്തരം വേഷങ്ങൾ ചെയ്യേണ്ടി വന്നിട്ടില്ല. ആവശ്യപ്പെട്ടാൽ ചെയ്യുമെന്നും താരം പറഞ്ഞു.

You might also like