അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയം!!! ഒടുവിൽ നയൻസ് ചെയ്തത് ഇതാണ്……!

0

 

 

 

മലയാള സിനിമയിൽ നിന്ന് തെന്നിന്ത്യയിലേക്ക് ചേക്കേറിയ നടിയാണ് നയൻതാര. താരം അഭിനയിക്കുന്ന ചിത്രങ്ങള്‍ പരാജയപ്പെടുന്നത് അപൂര്‍വമാണ്. തിരക്കഥയുടെയും ബാനറിന്റെയും സെലക്ഷന് നയന്‍സ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.ഗ്ലാമര്‍ മാത്രമല്ല അഭിനയ മികവ് കൂടിയാണ് നയന്‍താരയെ താരമാക്കുന്നത്. ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തില്‍ ഒരു കടുത്ത തീരുമാനം താരം എടുത്തതായാണ് റിപ്പോര്‍ട്ട്.

 

 

 

 

തുടര്‍ച്ചയായി മൂന്നു ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ തന്റെ പ്രതിഫലത്തുക കുറയ്ക്കാന്‍ നടി തീരുമാനിച്ചെന്നാണ് ഒരു തമിഴ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ആറു കോടി രൂപാ വരെയാണ് നയന്‍സ് പ്രതിഫലമായി വാങ്ങുന്നത്.

 

 

 

 

 

മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില്‍ താന്‍ പ്രതിഫല കാര്യത്തില്‍ ഒട്ടും കടുംപിടുത്തം നടത്തില്ലെന്ന് താരം അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നു. ഈ വര്‍ഷം തുടക്കത്തില്‍ ഇറങ്ങിയ വിശ്വാസം സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും തുടര്‍ന്നു വന്ന ഐര, മി. ലോക്കല്‍, കൊലൈയുതിര്‍ക്കാലം എന്നിവ പരാജയപ്പെട്ടിരുന്നു.

You might also like