അങ്ങനെയാണ് വിക്ടോറിയ നയൻതാരയായത്….!!

0

 

 

മനസ്സിനക്കരെ എന്ന ആദ്യ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് നയൻതാര. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലേക്കും എത്തിയ താരം തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിയായി മാറി.നയൻസിനെക്കുറിച്ചുള്ള വാർത്തകൾ എന്നും മലയാളത്തിനും തമിഴകത്തിനും ഏറെ ആവേശകരമാണ്. ഇപ്പോഴിതാ ഡയാന മറിയം കുര്യൻ എന്ന ക്രിസ്ത്യാനി പെൺകുട്ടി നയൻ താരയായി മാറിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി ഷീല.

 

മനസിനക്കരെ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച്‌ ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഓര്‍ത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാന്‍ പോകുകയാണെന്ന് സത്യന്‍ അന്തിക്കാട് അന്ന് ഞങ്ങളോട് പറഞ്ഞു. അങ്ങനെ കുറെ പേരുകളുമായി എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയന്‍താര എന്ന പേര് തിരഞ്ഞെടുത്തത്.

 

 

നയന്‍താര എന്നാല്‍ നക്ഷത്രമല്ലേ? എല്ലാ ഭാഷയ്ക്കും പറ്റിയ പേരുമാണ്. ഹിന്ദിയിലൊക്കെ പോകുമ്ബോള്‍ ഈ പേര് ഗുണമാകുമെന്നും ഞങ്ങള്‍ അന്നു പറഞ്ഞു. പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തില്‍ ഷീല ഇക്കാര്യം വെളിപ്പെടുത്തിയത് . ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ത്ഥ പേര്. 2003 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മനസിനക്കരെയിലൂടെ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അഭിനയരംഗത്തേക്കുള്ള ഷീലയുടെ മടങ്ങിവരവ്.

You might also like