നയന്‍താരയ്ക്ക് കോവിഡോ ?

തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്നുള്ള

0

തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്നുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്തുവരുന്നത്. തമിഴ്‌നാട്ടില്‍ കോവിഡ് 19ന്റെ വ്യാപനം അധികമാണെന്നിരിക്കേയാണ് ഇപ്പോൾ നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ വൻ തോതിൽ പ്രചരിക്കുന്നത്.

ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നാണ് റിപ്പോർട്ട്. ഇരുവരും ഇപ്പോൾ ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിൽ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാർത്തയാണെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നു.


എന്നാൽ അതെ സമയം തന്നെ ചെന്നൈയില്‍ കോവിഡ് വ്യാപനം ശക്തിയേറുകയാണ്. ചെന്നൈയിലെ രണ്ട് ഹോട്ട്‌സ്‌പോട്ടുകളായ കോടമ്പാക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങളിലാണ് തമിഴ് സിനിമാതാരങ്ങള്‍ ഏറെയും താമസിക്കുന്നത്. ചില തമിഴ് സംവിധായകര്‍ക്കും താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തിൽ വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയത്.

അതെ സമയം തന്നെ തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ വെച്ച്‌ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്നുള്ള വാർത്തകൾ തൊട്ടു കഴിഞ്ഞ ആഴ്ചകളായി പുറത്തു വന്നിരുന്നു . ഇരുവര്‍ക്കും ആശംസകളുമായി ആരാധകര്‍ എത്തിയിരുന്നു. പക്ഷെ ഇക്കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരികരണം ഇതുവരെ വന്നിട്ടില്ല. വളരെ കുറച്ച്‌ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരാവാനാണ് ആഗ്രഹമെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു എന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.

You might also like