‘നാളെ വരുമ്പോൾ വളരെ ഇറക്കം കുറഞ്ഞ ഡ്രസ്സ് ധരിച്ച് വരാന്‍ പറ്റുമോ?’ ; കാസ്റ്റിങ്ങ് കൗച്ച് അനുഭവത്തെ കുറിച്ച് നേഹ സക്സേന.

മലയാളത്തിൽ രണ്ട് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി നേഹ സക്സേന

0

മലയാളത്തിൽ രണ്ട് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി നേഹ സക്സേന. മോഹൻലാൽ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ മമ്മൂട്ടി ചിത്രം കസബ’ എന്നീ സിനിമകളിലൂടെ നേഹ പെട്ടന്ന് തന്നെ ഏറെ പ്രേക്ഷകശ്രദ്ധ നേടി. ആ സമയത്ത് നിരവധി പൊതു പരിപാടികളില്‍ താരം നിറഞ്ഞു നിന്നിരുന്നു.

എന്നാൽ സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് പ്രവണത നേരിടേണ്ടി വന്ന നിരവധി താരങ്ങളാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ തുറന്നു പറയുന്നത്. ഇതിൽ മുന്‍നിര നായികമാര്‍ മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ ഉൾപെടുന്നു. ഇപ്പോഴിതാ ആ കൂട്ടത്തിൽ നേഹയും താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

നേഹ സക്സേനയുടെ വാക്കുകളിലേക്ക്,
‘ഞാന്‍ സിനിമകൾക്കു പുറമെ ഫാഷന്‍ ഷോകള്‍ ചെയ്യാന്‍ തുടങ്ങിയ സമയം. എന്നാൽ സിനിമയ്ക്ക് വേണ്ടി ഓഡീഷനുകളിലും പങ്കെടുത്തു. പക്ഷെ ആ സമയത്ത് കാസ്റ്റിങ്ങ് കൗച്ച് എന്താണെന്ന് എനിക്ക് അറിയില്ല. അങ്ങനെ ഒരു വാക്കു പോലും കേട്ടിട്ടില്ല. ഓഡീഷനുകള്‍ക്ക് പോകുമ്പോള്‍ എനിക്ക് നല്ല ആത്മവിശ്വാസം മനസ്സിൽ ഉണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. അതുപോലെ എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്സാണ്. പക്ഷെ ഓഡീഷനിനു പോയി തൊട്ടു അടുത്ത ദിവസം സംവിധായകരില്‍ നിന്നോ, നിര്‍മ്മാതാക്കളില്‍ നിന്നോ,അതുമല്ലെങ്കിൽ കോര്‍ഡിനേറ്റര്‍മാരില്‍ നിന്നോ മോശമായ ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങും.

‘നേഹ, നാളെ ഒരു ഇറക്കം കുറഞ്ഞ ഡ്രസ്സ് ധരിച്ച് വരാന്‍ കഴിയുമോ?’ എന്ന് ആയിരിക്കും സ്ഥിരം ചോദ്യം. ‘എന്തിനാണ് ഇറക്കം കുറഞ്ഞ ഡ്രസ്സ് ഇട്ട് വരുന്നത്?’ എന്ന് തിരിച്ചു ചോദിച്ചാല്‍, ‘സിനിമയില്‍ ഗ്ലാമര്‍ റോളാണ്. മേഡം അന്ന് ഓഡീഷന് വന്നത് സല്‍വാര്‍ കമീസ് ഇട്ടല്ലേ?’ എന്ന് ആയിരിക്കും കിട്ടുന്ന മറുപടി. ‘വെസ്റ്റേണ്‍ കോസ്റ്റ്യൂംസ് സ്ക്രീനില്‍ കാണാന്‍ വളരെ നല്ല ഭംഗിയാണ്. പക്ഷെ, നേരില്‍ കാണാന്‍ അങ്ങനെയല്ല’ എന്ന് ഞാന്‍ അവരോട് പറഞ്ഞു ഒഴിഞ്ഞു .’

 

You might also like