മധുരരാജ 100 കോടി നേടും : നിര്‍മ്മാതാവ് ചില്ലറക്കാരനല്ല, സിനിമയെ വെല്ലുന്ന കഥ !!!

0

 

 

 

 

മമ്മൂട്ടിയുടെ ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ” മധുരരാജ”. പോക്കിരി രാജയുടെ രണ്ടാം ഭാഗം ഉണ്ടെന്ന അറിഞ്ഞാൽ ആരാധകർ ആവേശത്തിലാണ്. മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമാണ് ‘രാജ’. ഇത്തവണത്തെ വരവിൽ എന്തൊക്കെയാണ് മാറ്റാമെന്ന കൗതുകത്തിലാണ് പ്രേക്ഷകർ.താരനിരയിലും അണിയറപ്രവര്‍ത്തകരിലുമെല്ലാം ഗംഭീര മാറ്റവുമായാണ് ഇത്തവണത്തെ വരവ്. മമ്മൂട്ടി രാജയായി എത്തുമ്പോള്‍ സൂര്യയായി പൃഥ്വിരാജില്ല. തമിഴ് താരമായ ജയ് യാണ് ആ വേഷത്തിലെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ചിത്രത്തില്‍ രാഷ്ട്രീയക്കാരനായാണ് എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

 

 

 

 

 

 

ബോളിവുഡിന്റെ സ്വന്തം ഐറ്റം നമ്പര്‍ ഗേളായ സണ്ണി ലിയോണിന്റെ നൃത്തവും ചിത്രത്തിലുണ്ടെന്നുമൊക്കെയുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. വിഷുവിനാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. പോയ പ്രൗഢി തിരികെ നേടി ബോക്‌സോഫീസിലെ താരമായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ കൈയ്യടിച്ച് താരത്തിനൊപ്പമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വരവറിയിച്ചാണ് അദ്ദേഹത്തിന്റെ കുതിപ്പ്. നെല്‍സണ്‍ ഐപ്പാണ് സിനിമ നിര്‍മ്മിക്കുന്നത്.

 

 

 

 

 

സിനിമ കഥ പറയും മുന്‍പ് അതിനേക്കാള്‍ ഏറെ ട്വിസ്റ്റ്‌ നിറഞ്ഞ നെല്‍സണിന്റെ ജീവിതകഥ പറയണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതൊരു പ്രവാസിയേയും പോലെ പട്ടിണി മാറ്റാന്‍ കടല്‍ കടന്ന് വന്നതാണ് ഈ കുന്നംകുളംകാരന്‍. ജീവിതം കൂട്ടിമുട്ടിക്കുവാന്‍ ദുബായ് നിരത്തുകളില്‍ ഈ മനുഷ്യന്‍ ടാക്സി ഓടിച്ചു. അഞ്ഞൂറ് ദിര്‍ഹം പോലും നാട്ടിലേക്കയാക്കാന്‍ കഴിയാത്ത സാധാരണ പ്രാരാബ്ധ പ്രവാസി. ദുബായ് നിരത്തുകളിലൂടെ മണിക്കൂറില്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിക്കുമ്പോഴും നെല്‍സണ്‍ന്റെ മനസ്സ് അതിലേറെ വേഗതയില്‍ ഒരു സ്വപ്നത്തിന് പിറകെ പറക്കുകയായിരുന്നു. സ്വന്തമായി ഒരു വാഹനം വാങ്ങണം എന്നതായിരുന്നു ആ സ്വപ്നം. ടാക്സി ഓടിച്ച് നെല്‍സണ്‍ ഈ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി. ഒരു ലോറി വാങ്ങി. അങ്ങിനെ ടാക്സി ഡ്രൈവറില്‍ നിന്ന് ലോറി ഉടമയായി ആദ്യത്തെ സ്ഥാനകയറ്റം. കുറേ വര്‍ഷം ലോറി ഓടിച്ച് പിന്നെ മൂന്ന് ലോറി കൂടി വാങ്ങിയദ്ദേഹം.

 

 

 

 

അങ്ങിനെ തൊഴിലാളിയായി വന്ന കുന്നംകുളംക്കാരന്‍ ഒരു ചെറിയ മുതലാളിയായി മാറി. എന്നാല്‍ ദുബായ് നിരത്തില്‍ തന്റെ ലോറികളില്‍ ഒരെണ്ണം മറിഞ്ഞു. ഈ അപകടം നെല്‍സണിനെ വീണ്ടും തൊഴിലാളിയാക്കി മാറ്റി. അങ്ങനെ വളയത്തിലും പ്രാരാബ്ധത്തിലും ചുറ്റിതിരിഞ്ഞ നെല്‍സണ്‍ന്റെ ജീവിതം വീണ്ടും ഈ കാണുന്ന നിലയിലേക്ക് ഒരു കുട്ടി വളരുന്ന പോലെ വളര്‍ന്നത് ദൈവാധീനം കൊണ്ടാണ് എന്ന് നെല്‍സണ്‍ പറയുന്നു.

 

 

 

 

 

 

ദുരിതകാലത്ത് തന്റെ കൊച്ചുകുട്ടിക്ക് പാല് വാങ്ങാന്‍ പോലും കയ്യില്‍ കാശില്ലാത്ത അവസ്ഥ ദുബായില്‍ ഉണ്ടായിട്ടുണ്ട് എന്ന് നെല്‍സണ്‍ ഓര്‍ത്തെടുക്കുമ്പോള്‍ പിന്നിട്ട വഴികളിലെ ദുരുതങ്ങള്‍ ഇന്നൊരു പ്രചോധനമായി കൊണ്ടുനടക്കുകയാണ് അദ്ദേഹം എന്ന് വ്യക്തം. നെല്‍സണ്‍ പറയുന്നത് അന്നും താന്‍ ഒരു ലോറി ഉടമയാവുമെന്നോ ഭാവിയില്‍ ഇങ്ങനെ ഒരു സിനിമ നിര്‍മ്മാതാവിന്റെ കുപ്പായം അണിയുമെന്നോ ഒരു നിശ്ചയവും ഇല്ലായിരുന്നു എന്നാണ്. അദ്ദേഹം പറയുന്നു..

 

 

 

 

 

 

” ഇതൊക്കെ എങ്ങനെയോ.. നമ്മുടെ കഴിവല്ല നമ്മള്‍ വളരുന്നത്.. നമ്മള്‍ ദൈവത്തെ വിശ്വസിക്കുക.. നമ്മള്‍ ഒരാളെയും ചതിക്കാതെയിരിക്കുക.. നുണ പറയാതെയിരിക്കുക.. ചെയ്യുന്ന കാര്യങ്ങള്‍ പറയുക.. പറയുന്ന കാര്യങ്ങള്‍ ചെയ്യുക.. ഇങ്ങനെ ഒരു മാനദണ്ഡം ഉണ്ടെങ്കില്‍ ദൈവം ആദ്യം നമുക്ക് സപ്പോര്‍ട്ട് തരാതെ ഇരിക്കുന്നപോലെ തോന്നിപ്പിച്ച് പിന്നീട് നമുക്ക് വഴികാട്ടും.”ഇതാണ് നെല്‍സണ്‍ മുന്നോട്ട് വയ്ക്കുന്ന അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും വിശ്വാസവും. നെല്‍സണ്‍ ഇന്ന് സ്വന്തമായി മുപ്പത് ലോറികള്‍ ഉള്ള ഒരു മുതലാളി കൂടിയാണ് എന്നതും അദ്ധേഹത്തിന്റെ ഈ ശുഭാപ്തി വിശ്വാസത്തിന്റെ വിജയമായി കാണാം.

 

 

 

 

 

 

മാത്രമല്ല ഇന്ന് അദ്ദേഹം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പണച്ചിലവുള്ള ചിത്രം മധുരരാജയുടെ നിര്‍മ്മാതാവ് കൂടിയാണ്. 25 കോടി രൂപയാണ് സിനിമക്ക് വേണ്ടി നെല്‍സണ്‍ ഇതുവരെ ചിലവാക്കിയത്. തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകന്‍ വൈശാഖും തമ്മിലുള്ള അടുപ്പമാണ് ഈ സിനിമയിലേക്ക് അദ്ധേഹത്തെ എത്തിച്ചത്. പോക്കിരിരാജയുടെ സെക്കന്റ് പാര്‍ട്ട് ‘രാജ ടു’ ചെയ്യാനായിരുന്നു ആദ്യം ഇവരുടെ തീരുമാനം. അന്നത് അത്ര വലിയ ബജറ്റ് ഇല്ലായിരുന്നു. പതിനഞ്ച് കോടിയുടെ ചിത്രമായിരുന്നു. പിന്നെയാണ് അത് ഇത്ര വലിയ ഒരു ക്യാന്‍വാസില്‍ വരുന്ന മധുരരാജയായി മാറിയത്. ജഗപതി ബാബു വില്ലനായും പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫെര്‍ ആയും ഒടുവില്‍ സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സിനും വന്നപോളാണ് പടം ഇത്രയധികം ബജറ്റ് ആയിമാറിയത്.

 

 

 

 

 

എന്നാല്‍ ഇപ്പോള്‍ ഉള്ള പടത്തിന്റെ ഹൈപ്പ് വച്ച് ഈ ബജറ്റ് തരക്കേടില്ല എന്ന് നെല്‍സണ്‍ പറയുന്നു. ഇതില്‍ അദ്ധേഹത്തിന്റെ പ്രതീഷ മമ്മൂക്കയുടെ അസാധ്യ മാസ് ആക്ടിങ്ങും ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റും വൈശാഖിന്റെ ഡയറക്ഷനും പീറ്റര്‍ ഹെയ്ന്റെ ആക്ഷനും ഡാഡി ഗിരിജയുടെ വില്ലനും ഒക്കെയാണത്രേ ! മധുരരാജ ഒരു മാസ് പടം ആയിരിക്കുമെന്നും എല്ലാത്തരം പ്രേക്ഷകരേയും തൃപ്തപ്പെടുത്താന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നെല്‍സണ്‍ പറയുന്നു. ഒപ്പം മധുരരാജ നൂറ് കോടി ക്ലബ്ബില്‍ കയറാന്‍ സാധ്യതയുള്ള ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ ആണെന്നുമുള്ള പ്രതീക്ഷകള്‍ അദ്ധേഹം പങ്കുവച്ചു.

 

 

 

 

നല്ല പടം ആണെങ്കില്‍ അതിനെ ഹൈലൈറ്റ് ചെയ്യുക. മോശം ആണേല്‍ സൈഡ് ലൈറ്റ് ചെയ്യുക. പിന്നെ കണ്ടവര്‍ തീരുമാനിക്കട്ടെ. അതുപോലെ വ്യാജപതിപ്പുകള്‍ ഇറക്കുന്നത് ഇതിന്റെ പിന്നില്‍ കഷ്ടപ്പെടുന്ന ഞാനടക്കം ഉള്ളവരോടു ചെയ്യുന്ന ചതി പോലെയാണ്. അത് തികച്ചും ദുഖമാണ്. സിനിമയെ ഇല്ലാതാക്കുന്ന തരത്തിലാണ് ഈ പ്രവര്‍ത്തികള്‍. അത് ചെയ്യരുത് – നെല്‍സണ്‍ അഭ്യര്‍ത്ഥിക്കുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മധുരരാജ ഏപ്രില്‍ റിലീസായി തിയറ്ററുകളില്‍ എത്തും.

You might also like