ദിലീപ് ഏട്ടൻ എന്നെ മോളു എന്നായിരുന്നു വിളിച്ചിരുന്നത്- നിക്കി ഗൽറാണി

മോഡലിങ് രംഗത്തില്‍ നിന്ന് പെട്ടന്ന് സിനിമയിലേയ്ക്ക് എത്തിയ താരമാണ് നിക്കി ഗില്‍റാണി. മലയാളത്തില്‍ തന്നെ ഒരുപാട് വിജയ സിനിമകളില്‍ അഭിനയിച്ച താരം

0

മോഡലിങ് രംഗത്തില്‍ നിന്ന് പെട്ടന്ന് സിനിമയിലേയ്ക്ക് എത്തിയ താരമാണ് നിക്കി ഗില്‍റാണി. മലയാളത്തില്‍ തന്നെ ഒരുപാട് വിജയ സിനിമകളില്‍ അഭിനയിച്ച താരം പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലേയ്ക്ക് തന്റെ അഭിനയം വ്യാപിപ്പിച്ചു. 1983 എന്ന നിവിൻ ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്.

1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായാണ് താരം അഭിനയിച്ചത്. ഈ ചിത്രത്തിലെ വേഷത്തിന് ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡും താരം സ്വന്തമാക്കി. തുടർന്നു ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, മര്യാദരാമന്‍ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.

ദിലീപ് ചിത്രം മര്യാദരാമന്‍ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയായിരുന്നു. ആ സിനിമയിലെ നായകനായ ദിലീപിനെക്കുറിച്ച് താരമിപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ദിലീപേട്ടന്‍ വളരെ കൂളാണ് തന്നെ മോളു എന്നാണ് എപ്പോഴും വിളിച്ചിരുന്നത് അതുകൊണ്ട് തന്നെ എനിക്കു ദിലീപേട്ടനോട് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നെന്നും താരം പറയുന്നു.

ഒരു ദിവസം ഷൂട്ടിങിന് ഇടയില്‍ താന്‍ തെന്നി വീണെന്നും അപ്പോള്‍ മോളു എന്ന് വിളിച്ച് ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച് ഇരുത്തിയതും ഒക്കെ ദിലീപേട്ടന്‍ ആണെന്നും താരം പറയുന്നു. സിനിമ തീരുന്നത് വരെ ദിലീപേട്ടന്‍ ദേഷ്യപ്പെട്ട് താൻ കണ്ടിട്ടില്ലെന്നും എല്ലാവരോടും വളരെ സ്‌നേഹമായിട്ടാണ് ദിലീപേട്ടന്‍ എപ്പോഴും ഇടപഴകുന്നതെന്നും നിക്കി ഗില്‍റാണി വ്യക്തമാക്കുന്നു.

You might also like