ബെന്‍സ് എ ക്ലാസ് സ്വന്തമാക്കി ‘മികച്ച നടി’ നിമിഷ സജയന്‍.

0

Nimisha Sajayan

മലയാള സിനിമയിൽ യുവനടിമാരിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് നിമിഷ സജയൻ. ബോംബൈ മലയാളിയായ ഈ പെൺകുട്ടി മലയാള സിനിമയിൽ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്.ദിലീപ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചത്രത്തിലൂടെ നടൻ തനിമയിലുള്ള സാധാരണ പെൺകുട്ടിയായി എത്തിയ നടി ഇന്ന് മലയാളത്തിന്റെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുയാണ്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷ സജയന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. സ്ത്രീ കേന്ദ്രീകൃതമാല്ലെങ്കിലും ലിംഗ രാഷ്ട്രീയം പറഞ്ഞൊരു ചിത്രമായ ചോലയൊരു റോഡ് മൂവിയായിരുന്നു.

The Best actress chose the best! Congratulations Nimisha Sajayan on your Mercedes-Benz A-Class. #TheBestOrNothing

Posted by Mercedes-Benz Rajasree Motors on Friday, March 1, 2019

പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നിമിഷയുടെ വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. പുതിയ മെഴ്‌സിഡസ് ബെന്‍സിന്റെ എ ക്ലാസ് ഹാച്ച്ബാക്ക് മോഡലാണ് താരം സ്വന്തമാക്കിയത്. കേരളത്തില്‍ ഏകദേശം 28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. എ ക്ലാസിന്റെ ഡീസല്‍ വകഭേദമായ A200d മോഡലാണ് നിമിഷ സ്വന്തമാക്കിയത്. 2.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എ ക്ലാസിന്റെ കരുത്ത്.

 nimisha-sayan

 

ആദ്യ സിനിമയിലെ നിമിഷയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം നിരവധി അവസരങ്ങളായിരുന്നു നിമിഷ സജയനെ തേടി എത്തിയത്. ഇപ്പോള്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം കൂടി ലഭിച്ചതോടെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി നിമിഷ മാറിയിരിക്കുകയാണ്.

You might also like