ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം : ഇതാണെന്റെ നിലപാടെന്ന് നിമിഷ സജയൻ !!!

0

ശബരിമല സ്ത്രീ പ്രവേശനത്തിൽ തുറന്ന നിലപാട് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ യുവനടി നിമിഷ സജയൻ. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലൂടെ ശ്രീജയായി പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് നിമിഷ സജയൻ. സാമൂഹ്യ മാധ്യമങ്ങളിൽ ആക്റ്റീവാണെങ്കിലും സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളിൽ നടി അഭിപ്രായം പറയാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് നടി ശബരിമല വിഷയത്തിൽ തുറന്നു പറഞ്ഞിരിക്കുന്നത്. ശബരിമലയിൽ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയിസാണെന്നാണ് നടി പറയുന്നത്. സ്വകാര്യ മാധയമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

 

 

ദൈവത്തിന്റെ മുൻപിൽ എല്ലാവരും കുട്ടികളെന്ന് പഴമക്കാർ പറയാറുണ്ടല്ലോ അങ്ങനെ ആണെങ്കിൽ അവിടെ ആണും പെണ്ണും കൊച്ചുങ്ങളാണല്ലോ എന്നാണ് നടി ചോദിക്കുന്നത്. ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് തന്റെ പക്ഷമെന്ന് നടി വ്യക്തമാക്കി . സുപ്രിംകോടതി പറഞ്ഞിട്ടുണ്ട് എല്ലാവര്‍ക്കും പോകാമെന്ന്. ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണം. പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്നുറപ്പ് പറയാന്‍ പറ്റുമോ.? എന്ന് നടി ചോദിക്കുന്നു. ഏറെ വിമർശനങ്ങൾ ഇതിനോടകം നടിക്കെതിരെ വന്നു.

 

നിമിഷ സജയൻ കൂടാതെ നിരവധി നടിമാരാണ് ശബരിമല വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രഞ്ജിനി ,നവ്യ നായർ തുടങ്ങിയ നടിമാർ സുപ്രിം കോടതി വിധിക്കെതിരെ നിലപാട് അറിയിച്ചപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാടാണ് നിമിഷ സജയൻ എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പഴയ നടി ഷീല ശബരിമല വിഷയത്തിൽ എടുത്ത നിലപട് ഏറെ ചർച്ചയായിരുന്നു. ശബരിമലയിൽ എന്നായാലും സ്ത്രീകൾ കയറുമെന്നാണ് ഷീല പറഞ്ഞത്. മാറു മറക്കൽ സമരമെല്ലാം ഇവിടെ വന്നപ്പോഴും ഒരുപാട് പ്രതിഷേധക്കാർ ഉണ്ടായിരുന്നെന്ന് ഷീല പറഞ്ഞിരുന്നു.

 

ദേശീയ തലത്തിൽ ശ്രദ്ധേയമായ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നിമിഷ ഈട, സൗമ്യ സദാനന്ദന്‍ ഒരുക്കിയ മംഗല്ല്യം തന്തുനാനേന, ഇപ്പോൾ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിൽ നിർണായക വേഷങ്ങൾ ചെയ്തു ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്.

 

You might also like