
നിമിഷ നേരത്തിനുള്ളില്‍ ഇൻസ്റ്റാഗ്രാമിൽ വൈറലായി നിമിഷ സജയന്റെ പുതിയ ഫോട്ടോ !!!
മലയാളി പ്രേക്ഷകർക്കിടയിലേക്ക് ശ്രീജയായി എത്തിയ നിമിഷ സജയൻ എന്ന യുവനടി ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച നടി പുരസ്കാരവും നടിക്ക് ലഭിച്ചിരുന്നു. കേരളത്തിലല്ല, മുംബൈയിൽ ആണ് നിമിഷ ജനിച്ച് വളർന്നത്. അതിനാൽ തന്നെ ആൾ നല്ല മോഡേൺ ആണ്.പക്ഷെ പലർക്കും ഇക്കാര്യം അറിയില്ല. നടൻ വേഷങ്ങളിലാണ് നടിയെ എല്ലാവരും അധികം കണ്ടിരിക്കുന്നത്.
പക്ഷെ സിനിമയിൽ നിമിഷക്ക് ലഭിക്കുന്ന ചിത്രങ്ങളും വേഷങ്ങളുമെല്ലാം നാടൻ കഥാപാത്രങ്ങളാണ്. ഫഹദിനും സുരാജിനും ഒപ്പമുള്ള ആദ്യ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ച വച്ചത്. ഏറ്റവും ഒടുവിൽ ഇതാ, ഇൻസ്റ്റാഗ്രാമിൽ നിമിഷ പങ്കു വച്ച ഒരു ചിത്രമാണ് തരംഗം . ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് മഴ ആസ്വദിക്കുന്ന നിമിഷയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.