മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്നു… പൃഥ്വിയുടെ പ്ലസ് പോയിന്റിനെക്കുറിച്ച് മംമ്ത

0
Image result for mamtha mohandas nine movie

 

 

 

മലയാളികളുടെ ഇഷ്ടപ്പെട്ട താര ജോഡികളാണ് പൃഥ്വി-മംമ്ത. അന്‍വര്‍ എന്ന ചിത്രത്തിലൂടെയാണ് താരങ്ങള്‍ ആദ്യമായി ജോഡികളായി സിനിമയില്‍ എത്തിയത്. പിന്നീട് മലയാള സിനിമയുടെ ചരിത്രകഥ പറയുന്ന സെല്ലുലോയ്ഡിലും താരങ്ങള്‍ ഒരുമിച്ചെത്തിയിരുന്നു. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചിരിക്കുന്നതെങ്കിലും ഇരുവരും ഒരുമിച്ച്  വേഷമിട്ട ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരു കൗയ്യും നീട്ടി സ്വീകരിച്ച്ു. സെല്ലില്ലോയിഡിന് ശേഷം പൃഥ്വിയും മംമ്തയും ഒരുമിച്ചെത്തുന്ന ചിത്രമാണ് നയന്‍സ്.

 

 

 

 

Thank you #Mamta for being part of this journey! Thank you for being #Annie ?Mamtha Mohandas

Posted by Prithviraj Sukumaran on Saturday, January 19, 2019

 

 

 


ഇപ്പോള്‍ പൃഥ്വിരാജിനെ കുറിച്ച് മംമ്ത പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചാവിഷയം. നടനൊപ്പം വീണ്ടുമൊരു സിനിമ ചെയ്യുന്നതിന്റെ സന്തോഷം ഫേസ്ബുക്ക് പേജിലൂടെ പങ്കുവക്കുമ്പോഴാണ് താരത്തിന്റെ പ്രതികരണം. പൃഥ്വി എന്നും സിനിമയുടെ ഭാവി വാഗ്ദാനമായ താരമാണ്. പല വ്യത്യസ്തമായ കാര്യങ്ങളും പൃഥ്വി നിരീക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മലയാള സിനിമയെ താരം മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. അത് തനിയ്ക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും മംമ്ത പറഞ്ഞു. സെല്ലിലോയ്ഡ് എന്ന ചിത്രത്തിനു ശേഷം ബോളിവുഡിലും മറ്റുമായി പല താരങ്ങളോടും മറ്റ് സിനിമ പ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കുന്നത് കാണുകയുണ്ടായി. ഇത് മലയാള സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തി കൊണ്ട് പോകാന്‍ വേണ്ടിയായിരുന്നുവെന്നും മംമ്ത പറഞ്ഞു.

 

 

 

 

 

 

 

 

അഭിനയമേഖലയില്‍ നിന്ന് നിര്‍മ്മാണത്തിലേയ്ക്ക് കടന്ന നടന്‍മാരില്‍ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലൂടെയാണ് പൃഥ്വി സഞ്ചരിക്കുന്നത്. മലയാള സിനിമയെ ഒരു ഹോളിവുഡ് ലെവലിലേയ്ക്ക് ഉയര്‍ത്തി കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ പൃഥിയുടെ ഭാഗത്തുനിന്നുണ്ടെന്നും ഇതു തന്നെയാണ് പൃഥ്വിയുടെ പ്ലസ് പേയിന്റെന്നും മംമ്ത വീഡിയോയില്‍ പറയുന്നുണ്ട്.

 

 


സയന്‍സ് ത്രില്ലര്‍ ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് നയന്‍സ്. പൃഥ്വിരാജ്, മംമ്ത മോഹന്‍ ദാസ്, ഗോദ്ധ ഫെയിം വാമിഖ എന്നീ മുന്‍ നിയ താരങ്ങള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷനും സോമി പിക്‌ച്ചേഴ്‌സും ചോര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യം സംരംഭമാണിത്. സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹ്മദാണ് ചിത്രത്തിന്റെ സംവിധാനം. ജെനൂസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
You might also like