‘പോസ്റ്ററിലെ നിഗൂഢമായ ആ സ്ത്രീ മുഖം’ , ആരാണ് ആ സ്ത്രീ ? “9”നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ

0

 

 

 

പ്രിത്വിരാജിന്റെ പ്രൊഡക്ഷൻ സംരംഭമായ പ്രിത്വിരാജ് പ്രൊഡക്ഷന്സും സോണി പിക്ചർസും ചേർന്നു നിർമിക്കുന്ന നയൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ട്രെയ്‌ലർ സാമൂഹ്യ മാധ്യമത്തിൽ നിറഞ്ഞു നിൽക്കുകയാണ്. നിഗുഢമായ എന്തൊക്കെയോ ഉണ്ടെന്ന് ട്രെയിലർ കണ്ടാലും പോസ്റ്റർ കണ്ടാലും തോന്നുന്നുവെന്നതാണ് ചിത്രത്തിനായി കാത്തിരിക്കുന്നതിനുള്ള പ്രധാന കാരണം. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് പ്രിത്വിരാജ് ചിത്രം നയനിന്റെ ട്രെയ്‌ലർ അവസാനിച്ചത്. പോസ്റ്ററുകളിലും ഇപ്പോൾ ട്രെയിലറിലും വളരെ അമ്പരപ്പും ആകാംക്ഷയും നിറച്ചാണ് ചിത്രം എത്തുന്നതെന്ന് ഉറപ്പ്.

 

 

 

 

 

 

 

പ്രിത്വിരാജിന്റെ എല്ലാ ചിത്രങ്ങളിലും ഇതുവരെ ആരും പരീക്ഷിക്കാത്ത എന്തെങ്കിലും ഉണ്ടാകും. ഹോളിവുഡ് ലെവലിലാണ് തന്റെ സിനിമകളെ പൃഥ്വിരാജ് അവതരിപ്പിക്കാറുള്ളത്. നയൻ ഒരുപടി കൂടി മേലെയാണ്. പോസ്റ്ററിൽ നിറഞ്ഞു നിന്ന നിഗൂഢത ട്രെയ്‌ലറിലും കാത്തുസൂക്ഷിക്കുകയാണ് നയൻ.നയൻ എന്ന് പോസ്റ്ററിൽ എഴുതിയിരിക്കുന്നത് ആദ്യ നോട്ടത്തിൽ വള്ളി പടർപ്പുകൾ പോലെയാണ് തോന്നുക. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ ഒരു സ്ത്രീയുടെ മുഖവും , അതിനു ചുറ്റും ഒൻപതിന് ആകൃതിയിൽ മുടി കിടക്കുന്നതുമാണ് കാണാൻ സാധിക്കുക. ഇതിൽ നിന്ന് വ്യക്തമാണ് സ്ത്രീ നയനിൽ ഒരു പ്രധാന കഥാപാത്രമാണ്. മംമ്തയും വമിക ഗബ്ബിയുമാണ് ചിത്രത്തിൽ നായികമാരാകുന്നത്. ഇവരിൽ ഒരാളുടെ പ്രതിബിംബമാണ് പോസ്റ്ററുകളിൽ നയൻ എന്ന് കരുതാം.

 

 

 

 

 

 

 

ചിത്രത്തിന്റെ ട്രെയ്‌ലർ ആകെ ഇരുണ്ട പ്രതീതിയാണ്. ഇരുട്ടിന്റെ മറവിൽ നിഗൂഢമായ എന്തൊക്കെയോ സംഭവിക്കുന്നു. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം മാത്രമല്ല നയൻ പറയുന്നതെന്ന് ഉറപ്പാണ്. കാരണം എന്തോ അദൃശ്യ ശക്തിയുടെ സാന്നിധ്യം അവരെ അല്ലെങ്കിൽ ആൽബർട്ടിന്റെ മകൻ ആദത്തിനെ പിന്തുടരുന്നു. അതിൽ നിന്നുള്ള മോചനത്തിനായി ഉള്ള യാത്രയാവാം “9” .

 

 

 

 

 

 

 

 

You might also like