
മലയാള സിനിമ ഇതുവരെ സഞ്ചരിക്കാത്ത വഴിയിലൂടെ പ്രിത്വിരാജ്. കാത്തിരിക്കാം 9 വരെ ..
പൃഥ്വിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് “നയൻ”. താരത്തിന്റെ സ്വപ്നമായ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ സോണി പിക്ചേഴ്സിന്റെ ആദ്യ മലയാള സംരംഭവും. ചിത്രത്തിന്റെ പോസ്റ്ററിന് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പ്രിത്വിരാജിൽ നിന്നും ഒരു സിനിമ പ്രഖ്യാപനം ഉണ്ടായാൽ അതിനായുള്ള കാത്തിരിപ്പിന് ആരാധകർക്കല്പം ആവേശം കൂടുതലാണ് .
കാരണം എന്തെങ്കിലും പുതുമ തന്റെ ചിത്രങ്ങളിൽ പ്രിത്വിരാജ് ഒളിപ്പിച്ചിട്ടുണ്ടാകും . പരീക്ഷണങ്ങൾക്ക് മുൻഗണന നൽകുന്ന പ്രിത്വിരാജ് , തന്റെ പുതിയ ചിത്രമായ നയനും അങ്ങനെയാണ് ഒരുക്കിയിരിക്കുന്നത് .സയൻസ് ഫിക്ഷനായ നയൻ ഫെബ്രുവരിയിലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ജനുവരി ഒൻപതിന് എത്തുമെന്നാണ് ഇപ്പോൾ പ്രിത്വിരാജ് അറിയിച്ചിരിക്കുന്നത്.
ആല്‍ബര്‍ട്ട് എന്നാണ് നയനില്‍ പ്രിത്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. കാവല്‍ മാലാഖയും സംരക്ഷനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്ന് ഫേസ്ബുക്കില്‍ പൃഥ്വി കുറിച്ചിരുന്നു. അച്ഛന്റെയും മകന്റെയും വൈകാരികമായ ബന്ധത്തിന്റെ കഥയാണ് നയണെന്നു പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു.
ഐഎസ് ആര്‍ഒ ശാസ്ത്രഞ്ജനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഇനയത്ത് അലി ഖാന് എന്നാണ് . ഏറെ ദുരൂഹതകള്‍ നിറഞ്ഞൊരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. അന്‍വര്‍, മൊഴി എന്നീ സിനിമകള്‍ക്ക് ശേഷം വീണ്ടും പ്രകാശ് രാജ് പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി നയനിനുണ്ട്.