നിപയെ നമ്മൾ അതിജീവിക്കും; ‘വൈറസ്’ റിലീസ് ചെയ്യുമെന്ന് ആഷിഖ് അബു.

0

 

 

കേരളത്തിൽ നിപ വീണ്ടും ഭീതി പടർത്തിയതോടെ ‘വൈറസ്’ റിലീസ് നീട്ടിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങൾ തള്ളി സംവിധായകൻ ആഷിഖ് അബു. റിലീസ് തീരുമാനിച്ചിരുന്ന ജൂൺ ഏഴിന് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു

കേരളത്തിൽ നിപ്പ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികൾ ആണ് അധികാര കേന്ദ്രങ്ങൾ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തെതിനേക്കാൾ നിർഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാൻ നമ്മൾ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാൽ തന്നെയാണ്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ വർഷം നിപ്പ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്രാവിഷ്കാരമാണ്. വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ജൂൺ ഏഴ് മുതൽ തീയേറ്ററുകളിൽ. With bated breath we have been closely watching the proceedings following the recent Nipah report in the State. Proud to see how the state’s brilliant administrative team and medical team has set up complete protocol within no time. The movie VIRUS chronicles the journey of how we addressed, fought and survived the last outbreak. How we traced, studied and contained it. We did it then even when we had no information or former knowledge about the virus. Today medical textbooks have kerala’s medical paper on the same subject. Virus is a Survival Thriller. We did it last time and we will do it this time too. Together. Releasing worldwide on June 7th. #FearFightSurvival

Posted by Aashiq Abu on Wednesday, June 5, 2019

 

കേരളത്തിൽ നിപ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും ആത്മവിശ്വാസം നൽകുന്ന വിധം വിദഗ്ധവും ശാസ്ത്രീയവുമായ നടപടികൾ ആണ് അധികാര കേന്ദ്രങ്ങൾ കൈ കൊള്ളുന്നത് എന്നത് ആശ്വാസകരമാണെന്ന് ആഷിഖ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തേതിനേക്കാൾ നിർഭയരായി മനസാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാൻ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ധരും ഉണ്ട് എന്ന ഉറപ്പിനാൽ തന്നെയാണ്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ വൈറസ് ടീം ആഗ്രഹിക്കുകയാണെന്ന് ആഷിഖ് കുറിച്ചു.

 

 

കഴിഞ്ഞ വർഷം നിപ ഭീതി വിതച്ചപ്പോൾഅജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്രാവിഷ്‌കാരമാണ്. വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ജൂൺ ഏഴ് മുതൽ സിനിമ തിയേറ്ററുകളിൽ എത്തുമെന്നും ആഷിഖ് വ്യക്തമാക്കി.

 

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കേരളത്തിൽ നിപ്പ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികൾ ആണ് അധികാര കേന്ദ്രങ്ങൾ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തെതിനേക്കാൾ നിർഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാൻ നമ്മൾ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാൽ തന്നെയാണ്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്.

കഴിഞ്ഞ വർഷം നിപ്പ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്രാവിഷ്കാരമാണ്.

വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ജൂൺ ഏഴ് മുതൽ തീയേറ്ററുകളിൽ.

 

You might also like