മകളുടെ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച്‌ നിഷ സാരംഗ്.

0

 

ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. താരം തന്‍റെ രണ്ടാമത്തെ മകളായ രെവിത ചന്ദ്രന്‍റെ ഗ്രാജ്വേഷന്‍ ചടങ്ങിനിടയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബെംഗലുരു ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്സിറ്റിയിലാണ് മകളുടെ പഠനം.

 

 

 

 

 

‘അഭിമാന നിമിഷം, അഭിനന്ദനങ്ങള്‍ മോളേ..ഇത് ഇവിടെ നിര്‍ത്തരുത്, ഒരുപാട് ദൂരം പോകണം, എത്തിപ്പിടിക്കാന്‍ സാധിക്കില്ലയെന്ന് കരുതുന്നത് കീഴടക്കണം. ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്ന നിമിഷമാണിത്, ഇനിയും നിന്നെയോര്‍ത്ത് അഭിമാനിക്കാനുള്ള അവസരം ഉണ്ടാകട്ടെയെന്ന് ചിത്രത്തിനൊപ്പം നിഷ കുറിച്ചു.

 

 

 

 

 

എനിക്ക് വേണ്ടി എല്ലാം ചെയ്തു തന്ന അമ്മയ്ക്ക് നന്ദി, അമ്മ എന്റെ ഭാഗ്യമാണെന്ന് രെവിത ഇതിനു മറുപടിയായി കുറിച്ചു. ബംഗളൂരു ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലാണ് രെവിത പഠിക്കുന്നത്.നിഷയ്ക്ക് രണ്ട് പെണ്‍കുട്ടികളാണ്. മൂത്ത മകള്‍ വിവാഹിതയാണ്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനം കവര്‍ന്ന താരമാണ് നിഷ സാരംഗി.

 

 

 

 

പ്രേക്ഷകരുടെ ഇഷ്ടതാരമായ നിഷയുടെ ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇളയ മകള്‍ രെവിത ചന്ദ്രന്റെ ഗ്രാജുവേഷന്‍ ഡേയുടെ ചിത്രവും ഒരു കുറിപ്പുമാണ് നിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

You might also like