ഗ്ലാമർ ലുക്കിൽ നിവേദ തോമസ്…!!

0

nivetha-thomas-118-movie-success

 

ഭാഗ്യ നായികമാരിൽ ഒരാളാണ് നിവേദ തോമസ്. ഈ വർഷം നായികയായി എത്തിയ ആദ്യ ചിത്രം 118 തെലുങ്കിൽ സൂപ്പർഹിറ്റാണ്. സിനിമയുടെ വിജയാഘോഷ ചടങ്ങിൽ അതീവ ഗ്ലാമറിലെത്തിയ നടിയുടെ ചിത്രങ്ങളാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. തുടക്കം ബാലതാരമായി. ഈ വേഷത്തില്‍ സിനിമയിലേക്ക് കടന്നു വന്ന നിവേദ കുട്ടി ഗ്ലാമര്‍ താരമായി. ഗ്ലാമര്‍ വേഷത്തിലെത്തിയ നിവേദയെ കണ്ട് മലയാളികള്‍ ഞെട്ടിയിരിക്കുകയാണ്.

 

nivetha-thomas-118-movie-success-2

 

 

മലയാളത്തിൽ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് നടി അരങ്ങേറ്റം കുറിച്ചത്. നാനി ചിത്രം ജന്റിൽമാനിലൂടെ തെലുങ്കിൽ നായികയായി എത്തിയ നിവദേ ഒറ്റചിത്രം കൊണ്ടുതന്നെ മുൻനിരനായികമാർക്കൊപ്പമെത്തി. പിന്നീട് തെലുങ്കിൽ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായി.
മലയാളത്തിൽ ഫഹദ് നായകനായി 2014ൽ റിലീസ് ചെയ്ത മണിരത്നത്തിലാണ് നിവേദ അവസാനം പ്രത്യക്ഷപ്പെട്ടത്.

 

nivetha-thomas-118-movie-success-45

 

ഗ്ലാമര്‍ വേഷങ്ങളോട് താല്‍പര്യമില്ലാത്ത നടിയുടെ പുതിയ മേക്കോവര്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. നിവേദ വലിയ സുന്ദരി കുട്ടിയായെന്നാണ് കമന്റുകള്‍.

You might also like