ലിപ് ലോക്ക് പറ്റില്ലെന്ന് സായ് പല്ലവി: വിജയ് ദേവരകൊണ്ടയോട് നോ പറഞ്ഞ് നടി !!!

0

 

 

 

 

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാളാണ് സായ് പല്ലവി. ആദ്യ സിനിമ വന്‍വിജമായി മാറിയതോടെ താരത്തിന്റെ സിനിമാജീവിതവും മാറി മറിയുകയായിരുന്നു.ഇപ്പോൾ താരത്തിനെ ചുറ്റിപറ്റി നിൽക്കുന്ന വാർത്ത തെലുങ്ക് സിനിമയിലെ യുവതാരങ്ങളിലൊരാളായ വിജയ് ദേവരകൊണ്ടയ്ക്ക് ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താരം കടന്നുപോയത്. അര്‍ജുന്‍ റെഡ്ഡി എന്ന സിനിമ ഇറങ്ങിയതോടെ താരത്തിന്റെ ഭാവിയും മാറി മറിയുകയായിരുന്നു.

 

 

തെലുങ്കിന് പുറമേ അന്യഭാഷകളിലേക്കും ഈ ചിത്രം റീമേക്ക് ചെയ്യുകയാണ്. താരങ്ങളില്‍ പലരും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. പുതിയ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനിലാണ് അദ്ദേഹം. ആരാധകര്‍ മാത്രമല്ല താരങ്ങളും അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. യുവതലമുറയുടെ ഹരമായി മാറിയ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു സായ് പല്ലവിയെത്തേടിയെത്തിയത്. എന്നാല്‍ ആ അവസരം താരത്തിന് വിനിയോഗിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.

 

 

യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ സായ് പല്ലവിക്കും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം താരത്തിന് ആരാധകരുണ്ട്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ താരം അത് വേണ്ടെന്നുവെക്കുകയായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയായി അതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് ആരാധകര്‍ തിരക്കുന്നത്.ഇതിന് മുൻപ് രണ്ട് കോടി വാഗ്ദാനം ചെയ്തിട്ടും ഫെയർനെസ് ക്രീമിന്‍റെ പരസ്യത്തിൽ അഭിനയിക്കാനില്ല എന്ന താരത്തിന്‍റെ നിലപാടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 26 ന് ചിത്രം തിയെറ്ററുകളിലെത്തും.

You might also like