അന്ന് നൂറിന്‍ ഷെരീഫ് കരഞ്ഞുകൊണ്ട് ഇറങ്ങി : ഇന്ന് അവിടെ അതിഥിയായി എത്തി !!! വീഡിയോ കാണാം……

0

 

 

 

 

ഒരു അഡാർ ലൗ എന്ന ചിത്രം ഇറങ്ങുന്നതിന് മുൻപ് ഓർക്കുമ്പോൾ മുഖം പ്രിയ വാര്യരുടെയാണ് എന്നാൽ ചിത്രം റിലീസായത്തിന് ശേഷം പ്രേക്ഷകപ്രീതി നേടിയത് നൂറിന് ഷെരീഫാണ് . അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ആരാധകര്‍ താരത്തോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. കേരള ഡാന്‍സ് ലീഗിലും താരം അതിഥിയായി എത്തിയിരുന്നു. എടി പെണ്ണേ എന്ന ഗാനത്തിനൊപ്പമായിരുന്നു താരം ചുവടുവെച്ചത്. ്അനീഷിനൊപ്പമായിരുന്നു താരം നൃത്തം ചെയ്തത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു താരം.

 

 

 

സംസാരിക്കുന്നതിനിടെ ഈ ചാനലിന്റെ പ്രൊഡക്ടാണെന്ന് നൂറിന്‍ പറഞ്ഞു. അത് അധികമാര്‍ക്കും അറിയില്ലെന്നും മുന്‍പ് ഇതേ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡാന്‍സ് പരിപാടിയായ സൂപ്പര്‍ ഡാന്‍സില്‍ താന്‍ പങ്കെടുത്തിരുന്നതായും എന്നാല്‍ മല്‍സരത്തില്‍ ആദ്യ എലിമിനേഷനിലൂടെ താന്‍ പുറത്തേക്ക് പോവുകയായിരുന്നുവെന്നും താരം പറഞ്ഞു. അന്ന് ഒരുപാട് സങ്കടം തോന്നിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ അതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. കോറിയോഗ്രാഫറായ ശ്രീധര്‍ മാസ്റ്റര്‍, ഭരത്, കനിഹ തുടങ്ങിയവരാണ് ഡികെഡിയുംടെ വിധികര്‍ത്താക്കള്‍. സിനിമയില്‍ എത്തും മുന്‍പ് ടിക്ടോക്കില്‍ സജീവയായിരുന്നു നൂറിന്‍. ഉപ്പും മുളകും എന്ന പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ അതിഥി താരമായും എത്തിയിരുന്നു.

 

 

 

 

2017ല്‍ മിസ് കേരള ഫിറ്റ്നസ് പട്ടം സ്വന്തമാക്കിയ താരമാണ് കൊല്ലം കാരിയായ നൂറിന്‍ ഷെരീഫ്. എന്നിരുന്നാലും ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ലൗവാണ് താരത്തിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഒമര്‍ ലുലുവിന്റെ തന്നെ ചിത്രമായ ചങ്ക്‌സിലൂടെയാണ് നൂറിന്‍ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. മോഡലിങ്ങും, അഭിനയവും കൂടാതെ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ആരാധകര്‍ താരത്തോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്.

 

You might also like