കണ്ണിറുക്കല്‍ ഹിറ്റായപ്പോള്‍ ഞാൻ നായികാസ്ഥാനത്ത് നിന്ന് ഔട്ടായി : തുറന്നു പറഞ്ഞ് നൂറിൻ..

0

Image result for noorin shereef

 

 

 

 

റിലീസിന് മുൻപേ ഒരു ചിത്രം വൈറലായിട്ടുണ്ടെങ്കിൽ അത് ഒമർ ലുലുവിന്റെ ‘ഒരു അഡാര്‍ ലവാ’ണ് .ഒറ്റ കണ്ണീര്ക്കലിൽ മാറിമറിഞ്ഞത് പ്രിയ വാര്യരുടെയും, ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെയും ഭാഗ്യമാണ്. എന്നാൽ ചിത്രത്തിലെ മറ്റൊരു നായികാ നൂറിൻ ഷെരീഫിന്റെ നായികാ എന്ന പദവിയിൽ നിന്ന് താഴേക്ക് പോയി. . ഒരു തുടക്കക്കാരിക്ക് കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല അവസരം പോലെയാണ് അഡാര്‍ ലവിലെ നായിക കഥാപാത്രം കിട്ടിയത്. എന്നാല്‍ പിന്നീട് തന്നെ മാറ്റിയതോടെ വിഷമമായെന്ന് നൂറിന്‍ തുറന്നു പറയുന്നു. എന്നാൽ ചിത്രം റിലീസായത്തിന് ശേഷം സിനിമയിലെ നൂറിന്റെ പ്രകടനത്തെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 

 

 

Image result for noorin shereef

 

 

 

 

ഒന്നരവര്‍ഷത്തോളമാണ് ഞങ്ങളെല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. സിനിമ ഇറങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പിന്തുണയില്‍ ഒരുപാട് സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് വൈകിയാണെങ്കിലും ഫലം കിട്ടിയല്ലോ? രണ്ടാമത്തെ പാട്ടിറങ്ങിയപ്പോഴാണ് ആളുകള്‍ എന്നെ ശ്രദ്ധിച്ചത്. പ്രിയയ്ക്കും റോഷനും കിട്ടിയ പ്രശസ്തിയിലൊന്നും എനിക്കത്ര വിഷമം തോന്നിയിട്ടില്ല. എനിക്ക് പ്രിയയെപ്പോലെ കണ്ണിറുക്കല്‍ എക്‌സ്പ്രഷനൊന്നും നന്നായി ചെയ്യാന്‍ സാധിക്കുമോയെന്നും അറിയില്ല. അതൊക്കെ ഓരോരുത്തരുടെയും ഭാഗ്യമാണ്.

 

 

 

 

 

Image result for noorin shereef

 

 

 

 

പക്ഷെ ആ പാട്ട് വൈറലായിക്കഴിഞ്ഞപ്പോള്‍ സിനിമയിലെ നായികാസ്ഥാനത്ത് നിന്നും എന്നെ മാറ്റിയതില്‍ സങ്കടം തോന്നിയിരുന്നു. പാട്ട് വൈറലായതിന്റെ പേരില്‍ സിനിമയുടെ കഥാഗതി തന്നെ മാറ്റി. എനിക്ക് ആദ്യമായി നായികാവേഷം കിട്ടിയ ചിത്രമാണ് അഡാര്‍ ലവ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ സമീപിച്ചത്. അതുകൊണ്ടാണ് വിഷമം തോന്നിയത്.

 

 

 

 

 

 

Image result for noorin shereef

 

 

 

 

കഥ മാറ്റിയ ശേഷം എനിക്ക് കിട്ടിയ വേഷം പരമാവധി നന്നായി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഒന്നരവര്‍ഷത്തെ ഇടവേള വന്നപ്പോള്‍ ചിലരൊക്കെ പടം ഇറങ്ങില്ലെന്നും, ഈ പടം പൊട്ടുമെന്നുമൊക്കെ പറഞ്ഞു. അതുകേട്ടപ്പോള്‍ വിഷമമായി. സിനിമയില്‍ അഭിനയിച്ചിരിക്കുന്ന മിക്കവരും 18-19 വയസ് മാത്രം പ്രായമുള്ളവരാണ്. ഏറെ സ്വപ്നങ്ങളുമായിട്ടാണ് ഓരോരുത്തരും അഭിനയിച്ചത്. അതെല്ലാം തകര്‍ക്കുന്ന തരത്തിലായിരുന്നു ഡീഗ്രേഡിങ്ങ്.

 

 

 

 

 

 

 

 

ഇത്രയും ഇടവേള വന്നത് കൊണ്ടാണ് നാലുഭാഷകളില്‍ ചിത്രം ഇറക്കാന്‍ സാധിച്ചത്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ക്ലൈമാക്‌സ് മാറ്റുന്നത്. അത്രയും നേരം രസിപ്പിച്ചിട്ട് പെട്ടന്ന് സിനിമ സങ്കടപ്പെടുത്തിയര്‍ക്ക് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ചിലരൊന്നും ചിത്രം കാണുകപോലും ചെയ്യാതെ മോശമാണെന്ന് നിരൂപണം എഴുതുന്നവരുണ്ട്. അതൊന്ന് നിർത്തണമെന്ന് അപേക്ഷയുണ്ട്- നൂറിന്‍ പറയുന്നു.

 

 

 

 

You might also like