നായിക വെറും കാഴ്ച്ചക്കാരി.. നൂറിന്‍ ഷെരീഫിനെ തട്ടി പ്രിയ വാര്യർ എങ്ങനെ മുന്നിലെത്തി ?!

0

 

 

 

 

 

 

 

 

 

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ രണ്ട് സിനിമകളും തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയവ ആയിരുന്നു. രണ്ടു സിനിമകളും ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ ഒരു അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തുന്നതോടെ ഈ കണക്കുകളൊക്കെ മാറാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ റിലീസിന് മുന്‍പ് ഇത്രയധികം ജനപ്രീതി ലഭിച്ച മറ്റൊരു സിനിമ ഉണ്ടാവില്ലെന്ന് വേണം പറയാന്‍.

 

 

 

 

 

 

 

 

 

 

മലയാളത്തിലെ ന്യൂജനറഷേന്‍ സംവിധായകന്മാരില്‍ പ്രധാനിയായ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഒരു അഡാറ് ലവ്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിനിമയില്‍ നിന്നും പുറത്ത് വന്ന മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടായിരുന്നു സിനിമയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കിയത്. പുതുമുഖങ്ങള്‍ മാത്രം അണിനിരക്കുന്ന സിനിമയിലെ ഓരോ താരങ്ങളും ഈ ഒറ്റ പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ടു. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ്, നൂറിന്‍ ഷെരീഫ് തുടങ്ങി ഒരു അഡാറ് ലവിലൂടെ അരങ്ങേറ്റം നടത്തുന്ന താരങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതരായി.

 

 

 

 

 

 

 

 

 

 

 

 

എന്നാൽ ചിത്രം ഇതുവരെയും റിലീസ് ചെയ്യാത്തതിൽ പലതരത്തിലുള്ള ഗോസ്സിപ്പുകളാണ് ഉയര്ന്നു വരുന്നത് . പ്രിയ വാര്യരും ഒമർ ലുലുവും തമ്മിൽ പ്രശ്‌നമാണെന്നും ഒമർ ലുലു നിർമാതാവുമായി പ്രശ്നത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഇതിലൊന്നും വ്യക്തത ഇല്ലെങ്കിലും സിനിമയിൽ നായികയായി പ്രഖ്യാപിക്കപ്പെട്ട നൂറിൻ ഷെരിഫ് പിന്തള്ളപ്പെട്ടു എന്നാണ് ചില സംഭവങ്ങൾ വ്യക്തമാക്കുന്നത് .പ്രിയ വാര്യർ സിനിമയിൽ സഹനടി മാത്രമായിരുന്നു. എന്നാൽ കണ്ണിറുക്കൽ ലോകപ്രശസ്തമായതോടെ പ്രിയ വാര്യർക്ക് പ്രാധാന്യം കൂടുതൽ നൽകുകയായിരുന്നു. ഇതിന്റെ പേരിൽ നിർമാതാവുമായി സംസാരമുണ്ടായി എന്ന് ഒമർ ലുലു മെട്രോമാറ്റിനിയോട് മുൻപ് വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 

 

 

 

ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചിൽ നൂറിന് ഷെരിഫ് ഒറ്റപ്പെട്ടു നിൽക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത് . അല്ലു അർജുനാണ് ഓഡിയോ ലോഞ്ചിൽ പ്രധാന അതിഥിയായി എത്തിയത് . അല്ലു അര്ജുന് സമീപം തന്നെ പ്രിയ വാര്യരും റോഷനും ഇരിപ്പിടം കിട്ടിയപ്പോൾ സിനിമയിലെ നായികയായ നൂറിന് മാറിയാണ് ഇരുന്നത്.ഓഡിയോ പ്രകാശനത്തിൽ സംവിധായകനും പ്രിയ വാര്യരും റോഷനും അല്ലു അർജുനൊപ്പം വേദിയിൽ നിന്നപ്പോൾ നൂറിൻ കാഴ്ചക്കാരിയായി ഇരിക്കുകയായിരുന്നു. എന്തായാലും സിനിമ റിലീസ് ചെയ്‌താൽ മാത്രമേ ഇവരുടെ കഥാപാത്രങ്ങളുടെ പ്രാധാന്യം അറിയാൻ സാധിക്കു.

 

 

 

 

 

You might also like