മഞ്ജു പിന്മാറി , മംമ്തയില്ല ; ജോജുവിന്റെ നായികയവാൻ ഒടുവിൽ നൈല ഉഷ റെഡി..

0

Image result for joju george joseph

 

 

 

 

സംവിധായകൻ ജോഷി ഒരു ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ”പൊറിഞ്ചു മറിയം ജോസ്” എന്ന ചിത്രത്തിൽ ജോജു ജോര്‍ജ്ജ് നായകനാകുന്നു. ചിത്രത്തിൽ ജോജുവിനൊപ്പം മഞ്ജു വാര്യർ വേഷമിടുമെന്ന വാർത്ത പിന്തള്ളി അണിയറപ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നു. ഇപ്പോൾ വരുന്ന വാർത്തകളിൽ നൈല ഉഷ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

 

 

 

 

 

നേരത്തെ നായികയായി പരിഗണിച്ചിരുന്ന മഞ്ജു വാര്യര്‍ പിന്മാറിയതിനാല്‍ മംമ്ത മോഹന്‍ദാസ് ചിത്രത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് നൈല ഉഷ നായികയായി എത്തുന്നു എന്ന വാര്‍ത്ത വരുന്നത്. മരക്കാര്‍, ധനുഷ്- വെട്രിമാരന്‍ ചിത്രമായ അസുരന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കില്‍പ്പെട്ടതിനാലാണ് മഞ്ജു ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം.

 

 

 

 

 

Image result for manju

 

 

 

 

 

മഞ്ജുവിന് പകരം മംമ്ത മോഹൻദാസിനെയാണ് നായികയായി പരിഗണിച്ചിരുന്നത്. എന്നാലിപ്പോള്‍ നറുക്ക് നൈല ഉഷയ്ക്ക് വന്നിരിക്കുകയാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറാണ്. കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്നതാണ് ചിത്രം. ചെമ്പൻ വിനോദ് ജോസ്, ഇന്നസെന്റ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി പതിനൊന്നിനാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്.

 

 

 

 

 

 

 

ഒരിടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം 11 ന് ആരംഭിക്കും. ജോജുവിനൊപ്പം ചെമ്പന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അവതാരികയായും നായികയായും ശ്രദ്ധ നേടിയിട്ടുളള നൈല ഒരിടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

 

 

 

 

 

 

 

മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കടയിലൂടെയാണ് സിനിമ രംഗത്തേയ്ക്ക് നൈല പ്രവേശിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പളളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. തൃശ്ശൂരാണ് ജോഷി ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

 

 

 

 

You might also like