ഒടിയനെക്കാൾ ബിഗ് ബഡ്ജറ്റിൽ ലൂസിഫർ !!!

0

 

 

 

 

മലയാളത്തിന്റെ താരരാജാവിനെ കേന്ദ്രകഥാപാത്രമാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫറിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ലൂസിഫറിന്റെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂർത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് ഒഫീഷ്യൽ ആയി അറിയിച്ചത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ലൂസിഫർ ഒരുക്കുന്നത്. ഒടിയൻ എന്ന ചിത്രത്തേക്കാൾ ബഡ്ജറ്റിൽ ആണ് ലൂസിഫർ ഒരുങ്ങുന്നത് എന്നാണ് സൂചന. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

 

 

 

 

‘ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും മോഹന്‍ലാല്‍ വിടപറയുകയാണ്. മറ്റ് യാത്രകള്‍ പോലെ ആയിരുന്നില്ല എനിക്കിത്. ലൂസിഫര്‍ പോലുള്ള വമ്ബന്‍ ചിത്രം സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഏറ്റെടുക്കുമ്ബോള്‍ അത് മികച്ച തീരുമാനമാകില്ലെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ അധികം പേരും പറഞ്ഞത്. ഒരു നടന്‍ എന്ന നിലയില്‍ കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള മണ്ടന്‍ തീരുമാനമായിട്ടാണ് അവര്‍ വിലയിരുത്തിയത്. എനിക്ക് ഇപ്പോഴും അതിനെക്കുറിച്ച്‌ അറിയില്ല.

 

 

 

 

 

പക്ഷേ എനിക്ക് ഉറപ്പായിട്ടും അറിയാവുന്ന ഒന്നുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തില്‍ സിനിമയെക്കുറിച്ച്‌ ഞാന്‍ പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഈ ആറ് മാസംകൊണ്ട് മനസിലാക്കി. എന്നെ വിശ്വസിച്ചതില്‍ നന്ദി ലാലേട്ടാ… താങ്കളുടെ സംവിധായകനാവാന്‍ കഴിഞ്ഞത് എന്റെ കരിയറിലെ ഏറ്റവും മികച്ചകാര്യമാണ്. ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും.’ ചിത്രത്തിത്തിന്റെ ട്രൈലെർ നാളെ മമ്മൂട്ടി പുറത്തിറക്കും.

 

 

 

 

 

You might also like