
ഒടിയൻ ക്ലൈമാസ് ആവേശകരം !!
‘ഇത് ആരാധകരെ ത്രസിപ്പിക്കുമെന്ന് തീർച്ച ‘ ഇനിയുള്ള ഓരോ മിനുട്ടും ഒടിയൻ മാണിക്യനായുള്ള കാത്തിരിപ്പാണ്. ലോകമെബാടുമുള്ള ആരാധകർ ആകാംഷയുടെ കൊടുമുടിയിലാണ്. മോഹൻലാൽ എന്ന നടന്റെ തന്നെ കരിയറിലെ മികച്ച സിനിമയായിരിക്കും ഒടിയാനെന്ന് ശ്രീകുമാർ മേനോനും അണിയറ പ്രവർത്തകരും ഒത്തൊരുമിച്ച് പറയുന്നു. ഡിസംബർ 14 ന് റിലീസിന് ഒരുങ്ങുന്ന ഒടിയന്റെ ക്ലൈമാക്സ് രംഗം ആരാധകരെ ത്രസിപ്പിക്കുമെന്ന് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീത സംവിധായകനായ സാം സി.എസ് പറയുന്നു. വിക്രം വേദ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ സാം സി.എസ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമോരുക്കന്നതിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്.
ചിത്രത്തിന്റെ ക്ലൈമാസ് രംഗങ്ങളിൽ ഓരോ ആരാധകനും ഇരിക്കുന്ന സീറ്റിൽ നിന്ന് എണീറ്റ് ആവേശമുയർത്തുമെന്ന് സാം പറയുന്നു. ഒടിയന്റെ ക്ലൈമാക്സ് ബിജിഎം താനാണ് ഇനി ചെയ്യാന്‍ പോകുന്നതെന്നും മരണമാസ് ക്ലൈമാക്സ് തന്നെയാണ് ഒടിയന് ടീം ഒരുക്കിയിരിക്കുന്നതെന്നും സാം സിഎസ് പറയുന്നു. ആ ക്ലൈമാക്സിനു സംഗീതം ഒരുക്കാന്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും സാം പറയുന്നു. മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്സ് ആയിരിക്കും ചിത്രത്തിന്റെതായി ഒരുക്കുന്നതെന്നാണ് സാം സിഎസ് പറയുന്നത്. ഒടിയനു മുന്‍പേ വിജയ് സേതുപതിയുടെ വിക്രം വേദയിലൂടെ ശ്രദ്ധേയനായ ആളാണ് സാം. നീണ്ട കാത്തിരിപ്പിന് വിരാമം ഇടുകയാണ് 14 ന് തിയേറ്ററുകളിൽ . മോഹൻലാൽ എന്ന നടൻ ഒടിയനായി മാറുന്നതിന് എടുത്ത തയ്യാറെടുപ്പുകളെല്ലാം ഏറെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. തേങ്കുറിശ്ശിയിലെ ഒടിയൻ മാണിക്യൻ തിയേറ്ററിൽ എത്തുമ്പോൾ ആവേശ ആരവം ഉയർത്തുകയാണ് ഓരോ ആരാധകനും. . സാം സി എസ് ഒരുക്കിയ ഒടിയന് തീം മ്യൂസിക് ഇപ്പോള്‍ തന്നെ ഹിറ്റായി കഴിഞ്ഞു.
ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രകാശ് രാജ് , നരേന്, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിൻ്റെ ഗാനവും ടീസറും, പോസ്റ്ററുകളും വമ്പൻ ഹിറ്റുകളായിരുന്നു.ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിലാണ് ഒടിയൻ. ഇൗഫാൻ്റസി ത്രില്ലറിൻ്റെ രചന നിർവഹിച്ചിരിക്കുന്ന ഹരികൃഷ്ണനാണ്. പരസ്യ സംവിധായകൻ വിഎ ശ്രീകുമാറിൻ്റെ ആദ്യത്തെ സിനിമ സംവിധാനമാണിത്. മലയാളത്തിനൊപ്പം തെലുങ്ക് വേര്‍ഷനും റിലീസ് ചെയ്യും .കേരളത്തിന് അകത്തും, പുറത്തും വിദേശ രാജ്യങ്ങളിലും ഒടിയനെ സ്വീകരിക്കാന്‍ ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു. ഒടിയന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.