വീണ്ടും അവതരിക്കാനൊരുങ്ങി ‘ഒടിയന്‍’ – മോഹന്‍ലാല്‍

0

 

 

 

കെട്ടുകഥകളുടേയും മിത്തുകളുടെയും അകമ്പടിയോടെയാണ് ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ഒടിയന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ‘ഒടിയന്‍’ എന്ന സങ്കല്‍പവും യാഥാര്‍ഥ്യവും മലയാളികള്‍ അടുത്തറിഞ്ഞത് ഈ ചിത്രത്തിലൂടെയായിരുന്നു. ഇപ്പോള്‍ മറ്റൊരു രൂപത്തില്‍ ‘ഒടിയന്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും എത്തുകയാണ്. ശ്രീകുമാര്‍ മേനോന്റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ പുതിയ ‘ഒടിയന്‍’ ഒരു ഡോക്യുമെന്ററി ആണ്.

 

 

 

 

A journey into the myth… the myth that had been created by human imagination and unavoidable social conditions, a myth…

Posted by Mohanlal on Tuesday, January 15, 2019

 

 

 

 

‘ഇരവിലും പകലിലും ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ഒടിയന്‍ ഡോക്യുമെന്ററിയുടെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.

 

 

 

 

Image may contain: 1 person, text

 

 

 

 

‘ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവില്‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. ഇരവിലും പകലിലും ഒടിയന്‍ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്.ഉടന്‍ വരുന്നു..’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അനന്തഗോപാലാണ് ചിത്രത്തിന്റെ ഛായഗ്രഹണം. സുജിര്‍ബാബു എഡിറ്റിംഗ്. ചാരു ഹരിഹരന്‍ സംഗീതം.

 

 

 

You might also like