റിലീസിന് മുൻപേ ഒടിയനു നൂറ് കോടി വരുമാനം!!!കണക്കുകൾ ഇങ്ങനെ…

0

 

 

 

 

റിലീസിന് മുന്നേ നൂറ് കോടിയെന്ന അസുലഭ നേട്ടം കൈവരിച്ച ഒടിയൻ 14 ന് ആരാധകരിലേക്ക് എത്തുകയാണ്. ഇരുട്ടിന്റെ രാജാവായുള്ള ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും.റിലീസിന് മുന്‍പേ 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ഒടിയന്‍. നൂറു കോടി രൂപയോളം ആണ് ഈ ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ്. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. എന്നാൽ ഈ വരുമാനകണക്ക് സ്ഥിതീകരിച്ചുള്ള അറിയിപ്പോ, പോസ്റ്റോ ചിത്രത്തിലെ നായകൻ മോഹൻലാലോ , നിർമ്മാതാവ് ആന്റണി പെരുമ്പാവൂരോ പുറത്തുവിട്ടിട്ടുമില്ല. ഈ 100 കോടി കണക്കിന്റെ സ്ഥിതീകരണത്തിനെ കുറിച്ചുള്ള തർക്കങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാണ്.

 

 

 

എന്തിരൻ 2 , ബാഹുബലി സീരിസ് എന്നിവയാണ് ഇതിന് മുന്‍പേ റിലീസിന് മുന്‍പേ നൂറ് കോടി വാരിയിട്ടുള്ള ചിത്രങ്ങള്‍. 100 കോടി രൂപ പ്രീ റിലീസ് ബിസിനസ് നേടിയ ചിത്രങ്ങളിൽ എറ്റവും ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ചതും ഒടിയൻ ആണ്. 50 കോടി രൂപയിൽ താഴെയാണ് ഒടിയന്റെ ബഡ്ജറ്റ്.

 

 

 

 

 

പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018 ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്ന് ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും സംവിധായകന്‍ പറയുന്നു.ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

 

 

ഇതാണ് കണക്ക്….

ODIYAN PRE-BUSINESS BREAKUP

Satellite Rights – ₹21 Cr [ Asianet – ₹14 Cr, Amritha TV – ₹7 Cr ]

GCC Rights – ₹2.9 Cr

Other Overseas Rights – ₹1.8 Cr

Telugu Rights – ₹5.2cr

Tamil Rights – ₹4 Cr

ROI Rights – ₹2 Cr

Audio & Other Rights – ₹1.8 Cr

Theatre Advance – ₹17 Cr

Hindi Rights + Satellite Rights – ₹4 Cr

Tamil Satellite Rights – ₹3 Cr

Telugu Satellite Rights – ₹3 Cr

Fans Shows Presales + Advance Booking in Kerala – ₹5 Cr

Advance Booking Sales from UAE – GCC – ₹5.5 Cr

Advance Booking Sales from ROI + ROW – ₹1 Cr

Tamil Remake Rights – 4 Cr

Telugu Remake Rights – ₹5 Cr

Branding With Airtel SIM – ₹5 Cr

Branding With Kingfisher – ₹3 Cr

Branding With MyG,Hedge & Others – ₹2 Cr

Branding With Confident Group – ₹3 Cr

Other Sponsers – ₹2 Cr

TOTAL – ₹101.2 Cr

 

 

You might also like