നാലായിരത്തോളം സ്‌ക്രീനുകളില്‍ ബോക്സ് ഓഫീസ് റെക്കോർഡ് ലക്ഷ്യമിട്ടു ഒടിയൻ .

0

കാത്തിരുപ്പുകൾക്ക് ഒടുവിൽ ബ്രഹ്മാണ്ഡ റിലീസുമായി ഒടിയൻ എത്തുന്നു. നാലായിരത്തോളം സ്ക്രീനുകളിലാണ് നവാഗതനായ ശ്രീകുമാർ മേനോൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയൻ പ്രദർശനത്തിന് എത്തുക.

കേരളത്തിൽ 450 ന് മുകളിൽ സ്ക്രീനുകളാണ് ചിത്രത്തിനുള്ളത് മലയാള സിനിമയുടെ ഇത്രയും വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം ചരിത്ര റിലീസിങ്ങ് ആകുന്നത്. ന്യൂസ്ലാന്റ് ,ജപ്പാൻ, പോളണ്ട്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ചിത്രം ഒരേസമയത്താണ് പ്രദർശനത്തിന് എത്തുക.

ഡിസംബർ പതിനാലിന് റിലീസ് ആകുന്ന ചിത്രത്തിൽ പ്രകാശ് രാജ് മോഹൻലാലിനൊപ്പം നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. മഞ്ജു വാര്യരാണ് ഒടിയനിൽ നായികയാകുന്നത്.

You might also like