ദിലീപും ഒടിയനും തമ്മിൽ എന്ത് ബന്ധം !!! ശ്രീകുമാർ മേനോൻ പറയുന്നു ..

0

 

 

 

 

 

 

സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ച ഒടിയനാണ്. ഒടിയൻ എഫക്ടിലാണ് ആരാധകർ. ഹർത്താലിനെ പോലും വെല്ലുവിളിച്ചായിരുന്നു ഒടിയൻ റിലീസ്. എന്നാൽ സംവിധായകൻ ശ്രീകുമാർ കൊടുത്ത ഹൈപ്പിനൊപ്പം ചിത്രം വളർന്നില്ല എന്ന പ്രതിഷേധമായിരുന്നു ആരാധകർക്കിടയിൽ. ഒടിയന്‍ സിനിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിയില്‍ തനിക്കെതിരെ ആക്രമണം നടത്തുന്നവര്‍ മുഴുവന്‍ മോഹന്‍ലാല്‍ ഫാന്‍സ് ആണെന്ന് കരുതുന്നില്ലെന്ന് ശ്രീകുമാര്‍ മേനോന്‍. അതേസമയം ദിലീപ് പക്ഷക്കാരാണെന്ന് പറയാന്‍ തക്ക തെളിവുകള്‍ തന്റെ കയ്യില്‍ ഇല്ലെന്നും പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീകുമാർ മേനോൻ തുറന്നടിച്ചത്.

 

 

 

 

 

 

 

 

അദ്ദേഹത്തിന്റെ വാക്കുകൾ…..

 

തന്റെ സിനിയമയ്ക്ക് ഏറ്റ ആക്രമണത്തിന് പിന്നിൽ ദിലീപ് പക്ഷം ആണോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ദിലീപ് പക്ഷക്കാര്‍ ആണോ അല്ലയോ എന്ന് പറയാന്‍തക്ക തെളിവുകള്‍ തന്റെ കയ്യില്‍ ഇല്ല. അതേസമയം ഒരു ആസൂത്രിതമായ ആക്രമണം സിനിമക്ക് നേരെ നടക്കുന്നുണ്ട്.എന്നാല്‍ കുടുംബ പ്രേക്ഷകര്‍ക്കു കൂടി ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയാണ് ഒടിയന്‍. അവര്‍ പക്ഷേ ആദ്യദിനം തന്നെ തീയറ്ററില്‍ എത്തണമെന്നില്ല.

 

 

 

 

സിനിമ രംഗത്തെ തന്നെ ചില കേസുകളുമായി ബന്ധപ്പെട്ട് തന്റെ പേര് കടന്നു വന്നിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ച്ചയാണോ ഇതെന്നും ഉറപ്പിച്ചു പറയാനില്ല. അത് പ്രൂവ് ചെയ്യാന്‍ കയ്യില്‍ തെളിവുകളൊന്നും ഇല്ല. അതേസമയം വളരെ ആസൂത്രിതമായി നടക്കുന്ന ആക്രമണമാണിത്. മലയാള സിനിമയിലെ ഒരു പുതിയ പ്രവണതയാണിത്. മുന്‍കാലങ്ങളില്‍ കൂവിത്തോല്‍പ്പിക്കലുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കുറെക്കൂടി എളുപ്പമുള്ള സോഷ്യല്‍ മീഡിയ കമന്റുകളാണ് ആയുധം.

 

 

 

 

 

പണ്ട് കൂവാന്‍ ആളുകളെ കൂലിക്ക് എടുക്കുന്ന പ്രവണത നിലനിന്നിരുന്നു. ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ക്കു വേണ്ടിയാണ് കൂലിക്കെടുക്കുന്നത്. പലരും വ്യാജ പ്രൊഫൈലുകളാണ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മുതല്‍ ക്ലൈമാക്‌സ് മോശമാണെന്ന് കമന്റുകള്‍ തുടങ്ങി. ഇത്തരം ആക്രമണങ്ങള്‍ ബാധിക്കന്നത് വ്യവസായത്തെ മുഴുവനുമാണ്. പരസ്പരം കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തോല്‍ക്കുന്നത് ഇന്‍ഡസ്ട്രിയാണ്.

 

 

 

 

 

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ശ്രീകുമാര്‍മേനോന്‍മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ഡിസംബര്‍ 14ന് റിലീസ് ചെയ്തത്. കേരളത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വകവെക്കാതെ ആയിരക്കണക്കിന് പ്രേക്ഷകരായിരുന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിനായി തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ആദ്യ ദിനം മുതല്‍ സിനിമയ്‌ക്കെതിരെ വലിയ രീതിയില്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കൂടാതെ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പേജിലും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

You might also like